ന്യൂഡല്‍ഹി : ലോകസഭയില്‍ ആഭ്യന്തര സഹമന്ത്രി ആര്. പി. എന്‍. സിംഗ് അവതരിപ്പിച്ച കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വയം ഹത്യ ചെയ്തവര്‍ നാലു ലക്ഷം ആളുകളാണ്
നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യുറോയുടെ കണക്കു പ്രകാരം 2011 നും 2013 നും ഇടയില്‍ രാജ്യത്ത്405,629 പേര് ജീവനൊടുക്കി. 2012 ല്‍ മാത്രം 135,445 ആളുകള്‍ തങ്ങളുടെ ആത്മാവിനെ നഷ്ടമാക്കി.
2011 ല്‍ 134,599 പേരും 2010 ല്‍ 134,599 പേരും സ്വയം ജീവനൊടുക്കി.
ഇക്കാലയളവില്‍ ഏറ്റവും അധികം ആളുകള്‍ ആത്മഹത്യ ചെയ്തത് തമിഴ്നാട്ടിലാണ്, 49,451 ആളുകള്‍. മഹാരാഷ്ട്ര 47,975, ആന്ദ്രപ്രദേശ് 45,216 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.