ഇന്റെർ യൂണിവേഴ്സിറ്റി ( സൗത്ത്- ചെന്നെ) മത്സരത്തിൽ വെള്ളി മെഡൽ
ത്രിശ്ശൂർ കൊടകര സൗഹൃദയ കോളേജിലെ രണ്ടാം വർഷ ഫിനാൻസ് ബിരുധ വിദ്യാത്ഥിയായ ഡെറിക് എസ് മാത്യു 35-മത് ഇന്റർ യുണിവേഴ്സിറ്റി സൗത്ത് സോൺ യൂത്ത് ഫെസ്റ്റിവലിൽ വെസ്റ്റേൺ ഇൻസ് ടമെന്റെൽ മ്യൂസികിൽ വെള്ളി മെഡൽ നേടി.
ഐ.പി.സിയിലെ സഭാ ശുശ്രൂഷകനായ പാസ്റ്റർ ഷാജി മാത്യുവിന്റെയും മിനി ഷാജിയുടെയും രണ്ടാമത്തെ മകനാണ്. ലണ്ടൻ ടിനിറ്റി യൂണിവേഴ്സിറ്റി എട്ടാം ഗ്രേഡ് പാസ്സായിട്ടുള്ള ഡെറിക് നോയിഡയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യ മത്സരത്തിൽ പങ്കെടുക്കുവാൻ തയ്യാറെടുപ്പിലാണ്. അമ്പതിലധികം യൂണിവേഴ്സിറ്റികളിൽ നിന്നുള്ള മികച്ച കലാകാരന്മാർ മാറ്റുരച്ച മത്സരത്തിലാണ് ഡ്ര oമ്സിൽ രണ്ടാം സ്ഥാനം ലഭിച്ചത്. 2018 - 19 -ലെ കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റെർ സോൺ ചാംപ്യനായിരുന്നു.