ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ പ്രസിഡന്റും,ദോഹ-ശാലേം ഐ.പി.സി ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കുര്യൻ കെ .ഫിലിപ്പിന് യാത്രയയപ്പ് നല്കി.
ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ മാത്യു ജോർജ്ജ് മുല്ലക്കൽ അധ്യക്ഷത വഹിച്ചു . അബ്രഹാം കൊണ്ടാഴി, കെ.ബി.ഐസക്, ജബ്ബേസ് പി.ചെറിയാൻ , എബിൻ വർഗീസ് , അനീഷ് ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.പ്രശസ്ത വേദ-അധ്യാപകനായ പാസ്റ്റര്‍ കുരിയന്‍ കെ.ഫിലിപ്പ്,മല്ലപ്പള്ളി കരിമ്പനമണ്ണില് പരേതനായ പാസ്റ്റര്‍ കെ.പി.ഫിലിപ്പിന്റെ മകനാണ്.ഭാര്യ:കൊച്ചുമോള് മക്കള്‍:അബിയ,ഐറിന്