ഔട്ട് ഓഫ് കവറേജ് ഏരിയാ വി.ഡി. സജിമോന്‍, റാന്നി

Voice Of Desert 10 years ago comments
ഔട്ട് ഓഫ് കവറേജ് ഏരിയാ     വി.ഡി. സജിമോന്‍, റാന്നി

ആധുനിക ലോകത്ത് മനുഷ്യന് ഒഴിച്ചുകുടാനാകാത്ത ഒന്നാണ് മൊബൈല്‍ഫോണ്‍ . മുമ്പെത്തെക്കാളും ഇതിന് പ്രസക്തിയേറി വരികയാണ്. ഇന്ത്യയില്‍ തന്നെ  കോടിക്കണക്കിനാളുകള്‍ മൊബൈല്‍ഫോണിന്റെ  ഉപയോക്താക്കളാണ്. അനുദിനമെന്നോണം വരിക്കാരുടെ എണ്ണത്തില്‍   ഗണ്യമായ വര്‍ദ്ധനവാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. നിരവധി പ്രയോനങ്ങള്‍  മൊബൈല്‍ഫോണിനുണ്ടെന്നത് വസ്തുതയാണ്. തുച്ഛമായ വില, എവിടെയിരുന്നും വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സാധിക്കുക, മൊബൈല്‍ ഫോണ്‍‌ കണക്ഷന്റെ പെട്ടെന്നുള്ള ലഭ്യത, കുറഞ്ഞ കോള്‍ റേറ്റ് തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ രംഗത്തെ അത്ഭുതാവഹമായ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഒരുകാലത്ത് ലാന്‍ഡ്‌ ഫോണ്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു സ്വപ്നമായിരുന്നു. നമ്മുടെ നാട്ടിലെ ടെലിഫോണ്‍  ബുത്തുകളാണ് ഫോണ്‍ വിളിയ്ക്ക്  സാധാരണക്കാരന് ഒരത്താണിയായിരുന്നത്. മൊബൈല്‍ ഫോണിന്റെ വരവോടെ പ്രത്യേകിച്ചും വിവിധ കമ്പിനികള്‍ തമ്മില്‍മത്സരം തുടങ്ങിയതോടെ മൊബൈല്‍ സംവിധാനം  സാധാരണക്കാരന്റെ  കൈകളിലെത്തുകയും മുന്പുണ്ടായിരുന്ന ടെലിഫോണ്‍ ബുത്തുകള്‍ ഏതാണ്ട് അപ്രതീക്ഷിതമാവുകയും ചെയ്തു. ലോകത്ത് മുന്നാം തലമുറ ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഏതാണ്ട് നുറുകോടി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ .

മൊബൈല്‍ ഫോണുകളുടെ ഉപയോഗം സാമുഹിക പ്രശ്നങ്ങളും നിരവധിയാണ്. ശാരീരികമായും മാനസികമായുമുള്ള പ്രശ്നങ്ങള്‍ വേറെയുമുണ്ട് . സ്മാര്‍ട്ട്‌ ഫോണുകള്‍ രംഗത്തെത്തിയതോടെ കേവലം ഫോണ്‍ വിളി എന്നതിനപ്പുറത്ത് ചിത്രങ്ങള്‍ എടുക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും മറ്റു ഫോണുകളിലേയ്ക്ക് അയയ്ക്കുന്നതിനും, വിഡിയോ എടുക്കുന്നതിനും ഇന്റര്‍നെറ്റ് ബ്രൌസിംഗിനും  മറ്റും മൊബൈല്‍ ഫോണുകള്‍ ഇന്നൊരുപാധിയായിരിക്കുകയണ്. അതോടെ  സാമുഹികപ്രശ്നനങ്ങളും വര്‍ദ്ധിക്കുകയാണ്. സ്വകാര്യ രംഗങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുക, അന്യന്റെ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുക, പിന്നീട് അത്‌ ദുരുപയോഗം ചെയുക, ഇത്തരം ചിത്രങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മൊബൈല്‍ വരുത്തിവച്ചിരിക്കുന്നത്. നിയമങ്ങള്‍ ശക്തമായുണ്ടെങ്കിലും യഥാവിധി ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കുന്നതിന് അത്പര്യാപ്തമാണോ എന്നു പുന:പരിശോധിക്കേണ്ടിയിരിക്കുന്നു.

ആരോഗ്യരംഗത്ത് ഇതിന്റെ ഭീഷണി ചെറുതായി കാണാനാകില്ല. മുക്കിനു മുക്കിനു സ്ഥാപിക്കുന്ന ടവറുകളില്‍  നിന്നുള്ള റേഡിയേഷന്‍  ഉണ്ടാക്കുന്ന ആരോഗ്യപരവും പാരിസ്ഥിതികവുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇനിയും  ആധികാരിക പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. മു‌‌‍‌മ്പുണ്ടായിരുന്ന പല പക്ഷികളുടെയും  ജീവികളുടെയും അസാന്നിധ്യം നീരിക്ഷകര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കുട്ടികളുടെ ബൌദ്ധികവും, മാനസികമായ വളര്‍ച്ചയെ ഇത്തരം ഫോണുകളുടെ ഉപയോഗം ബാധിക്കുമെന്ന്‍ കണ്ടെത്തിയിട്ടുണ്ട്.

സാമൂഹികവും പാരിസ്ഥിതികവും ശാരീരികവുമായി മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതുവരെ ചര്‍ച്ചചെയ്തത്. എന്നാല്‍ ഇതുണ്ടാക്കുന്ന മറ്റൊരു വിപത്തുകൂടി കാണാതിരിക്കാനാവില്ല.

ആത്മീയ രംഗത്തെ് ഇത് ഇന്ന് ഒരു പ്രശ്നമായി മാറികഴിഞ്ഞു എന്ന്‍ ചിന്തിക്കുന്നതില്‍ തെറ്റുണ്ടാവുമെന്നു തോന്നുന്നില്ല. വേര്‍പെട്ട ദൈവജനത്തിന്റെ സഭാഹാളുകളിലും മറ്റും ”ദയവായി നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക” എന്ന ഒരു ബോര്‍ഡ്‌ കുടി  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സഭായോഗങ്ങളിലും മറ്റും ഇന്ന് മൊബൈല്‍ ഫോണ്‍ ഒരു ശല്യമായി മാറിയിരിക്കുന്നു. പ്രധാനപ്പെട്ട ശുശ്രൂഷകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ചിലരുടെ ഫോണ്‍ ശബ്ദിക്കുന്നത് ആളുകളുടെ ശ്രദ്ധയെ മാറ്റികളയുന്നതിന്  ഇടയാക്കും. കുട്ടികളും മറ്റും ഫോണുകള്‍ സഭാഹാളില്‍ കൊണ്ടു വന്ന് ഗെയിം കളിക്കുന്ന പതിവും ഇന്ന് നിലനില്‍ക്കുന്നു . ഇത് അത്യന്തം അപകടകരമായ സ്ഥിതിയാണ്. കുട്ടികളുടെ കയ്യില്‍ മൊബൈല്‍ കൊടുത്തു വിടാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. സഭാ ഹോളില്‍ വരുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ, സൈലന്റ് മോഡില്‍ ഇടുകയോ ചെയ്യണം.

നാലാള്‍ കൂടുന്ന സ്ഥലങ്ങളിലും വേദികളിലും ഇതൊരു പ്രശ്നമായി അവശേഷിക്കുകയാണ്. അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍  പങ്കാളികളാകേണ്ടവര്‍ ദ്യശ്യങ്ങള്‍ തങ്ങളുടെ മൊബൈലില്‍ പകര്‍ത്താന്‍ കാണിക്കുന്ന മത്സര ബുദ്ധി പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല എന്നു പറയാതിരിക്കാന്‍ തരമില്ല.

ചടങ്ങുകളില്‍  സംബന്ധിക്കുന്ന തങ്ങള്‍ എന്തിനാണ് സംബന്ധിക്കുന്നതെന്ന ബോധം വേണം.

അഥിതികളായി എത്തുന്നവര്‍ അവര്‍ക്കായ് നിശ്ചയിച്ചിരിക്കുന്ന , ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഇരിപ്പടങ്ങളില്‍ ഇരിക്കുക. സംബന്ധിക്കുന്ന ചടങ്ങിനോടും ക്ഷണിച്ചവരോടും കാട്ടുന്ന മാന്യതയാണത്. മൊബൈല്‍ഫോണോ, ക്യാമറകള്‍ ഉപയോഗിച്ചോ ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങള്‍ വീഡിയോയില്‍പകര്‍ത്തുന്നതും യോഗ്യമല്ല. ചില ശുശ്രുഷകരും ഇതില്‍ നിന്നും വ്യത്യസ്തരല്ല. വിവാഹം, ശവസംസ്ക്കാരം, സ്നാനം തുടങ്ങിയ ശുശ്രൂഷകളില്‍യാതൊരു നിയന്ത്രണവുമില്ലാതെ  വീഡിയോഗ്രാഫര്‍മാരുടെ റോള്‍കൈകാര്യം ചെയ്യൂന്ന ശുശ്രൂഷകന്മാരുടെ രിതി തികച്ചും അപലപനിയമാണ്. തങ്ങള്‍ക്കു നല്കിയിരിക്കുന്ന വേദിയില്‍ നിന്നിറങ്ങി ചടങ്ങുകള്‍ പകര്‍ത്താന്‍ശ്രമിക്കുന്നവരും ഇല്ലാതില്ല. ഇത്തരം ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയും മറ്റും എടുക്കുന്നതിനു ഉത്തരവാദപ്പെട്ടവര്‍ ഫോട്ടോ ഗ്രാഫര്‍മാരെയും വീഡിയോ ഗ്രാഫര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടന്ന്‍ ഓര്‍ക്കുക. (ശുശ്രുഷകളുടെ ശരിയായ നടത്തിപ്പിന് ഫോട്ടോ ഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാരും വരുത്തുന്ന തടസ്സം ചില്ലറയല്ല) ആ ചുമതലകു‌ടി ശുശ്രുഷകന്മാര്‍ ഏറ്റെടുത്താലോ? ഒരാളുടെ അനുമതിയില്ലാതെ അയാളുടെ ചിത്രങ്ങളോ വീഡിയോയോ എടുക്കാന്‍ പാടില്ല. വേദിവിട്ടറങ്ങി ഇത്തരം കാര്യങ്ങളിലേര്‍പ്പെടുന്നത് തങ്ങളെ ക്ഷണിച്ചവരോടും, വേദി നല്കിയവരോടും ആ  സദസ്സിനോടുതന്നെയുമുള്ള അവഹേളനമാനെണന്ന് മറക്കാതിരിക്കുക


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,514

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 483931 Website Designed and Developed by: CreaveLabs