അന്യോന്യം സ്‌നേഹിക്കുക Pr. Simon Mathai (Bethel AG)

Voice Of Desert 10 years ago comments
അന്യോന്യം സ്‌നേഹിക്കുക  Pr. Simon Mathai (Bethel AG)

''ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്‍കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹ്യദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ'' (റോമര്‍:5:5). മനുഷ്യവര്‍ഗ്ഗത്തെ എടുത്താല്‍ സ്‌നേഹിക്കാത്തവരും സ്‌നേഹിക്കപ്പെടാത്തവരുമായി ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഏറെക്കുറെ എല്ലാവരും തന്നെ ചിലരെ എങ്കിലും സ്‌നേഹിക്കുമായിരിക്കും. മറ്റുള്ളവരെ സ്‌നേഹിക്കുവാനും കരുതുവാനും വൈമനസ്യം കാണിക്കുന്നവരും തങ്ങളെ എല്ലാവരും സ്‌നേഹിക്കണമെന്നും കരുതണമെന്നും ആഗ്രഹിക്കുന്നു.
 
ഇന്ന് ലോകത്തില്‍ കാണുന്ന സ്‌നേഹ പ്രകടനങ്ങള്‍ പലതും വിവിധ ഉദ്ദേശത്തോടു കൂടിയവയാണ്. എന്നാല്‍ വീണ്ടും ജനനം പ്രാപിച്ച ദൈവമക്കളേക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത് അവര്‍ നിര്‍വ്യാജ സ്‌നേഹമുള്ളവരായിരിക്കണമെന്നാണ്. നാം വിശ്വാസത്താല്‍ നീതികരിക്കപ്പെടുമ്പോള്‍തന്നെ ദൈവത്തിന്റെ സ്‌നേഹം തന്റെ പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹ്യദയങ്ങളിലേക്ക് പകരപ്പെടുന്നു.
ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രത്യേകത എന്താണ്? ''ക്രിസñുവോ നാം പാപികളായിരിക്കുമ്പോള്‍ തന്നെ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്ക് നമ്മോടുള്ള സ്‌നേഹത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു''(റോമര്‍:5:8). പാപം കൊണ്ട് മൂടപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തെ യഥാസ്ഥാനപ്പെടുത്തുവാന്‍ തന്റെ പുത്രനായ യേശു ക്രിസñുവിലൂടെ പിതാവാം ദൈവം കാണിച്ച ആ സ്‌നേഹത്തെ മറ്റെവിടെയും നമുക്ക് ദര്‍ശിക്കാന്‍ കഴിയുകയില്ല.
 
വിശുദ്ധ പൗലോസ് കൊരിന്ത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ 1 കൊരിന്ത്യര്‍ പതിമൂന്നാം അദ്ധ്യായത്തില്‍ സ്‌നേഹത്തേക്കുറിച്ച് ശകñമായ ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ''ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്‌നേഹമില്ലായെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ''. മറ്റുള്ളവരേക്കൂടി സ്‌നേഹിക്കുകയും കരുതുകയുംചെയ്‌വാന്‍ മനസ്സില്ലാത്ത വ്യകñികളെ നിര്‍ജ്ജീവ വസñുക്കളോടാണ് അപ്പോസേñാലന്‍ ഉപമിച്ചിരിക്കുന്നത്. ഒരു പക്ഷേ ഇങ്ങനെയുള്ള വ്യകñികള്‍ വളരെ കഴിവുള്ളവരും പ്രശംസനീയമായ വാക്ചാതുര്യവും അറിവും ഉള്ളവരുമായിരിക്കാം. മാത്രമല്ല വെളിപ്പാടും ദര്‍ശനവും ആഴമേറിയ വിശ്വാസവും എല്ലാം ഉണ്ടായിരുന്നാലും സ്‌നേഹമില്ലെങ്കില്‍ ഏതുമില്ലെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ദൈവ വചനത്തില്‍ സ്‌നേഹത്തിന്റെ പ്രാധാന്യം എത്രയെന്ന് നമുക്ക് ഗ്രഹിക്കാമല്ലോ. യഥാര്‍ഥമായി ദൈവ സ്‌നേഹം ഉള്ളിലുള്ളവരില്‍ സ്‌നേഹത്തിന്റെ പ്രവര്‍ത്തികളും ദര്‍ശിക്കാന്‍ കഴിയും.
 
''സ്‌നേഹം ദീര്‍ഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു. സ്‌നേഹം സ്പര്‍ധിക്കുന്നില്ല, നിഗളിക്കുന്നില്ല, ചീര്‍ക്കുന്നില്ല''. ദൈവസ്‌നേഹം ഉള്ളിലുള്ള ജീവിതങ്ങള്‍ മറ്റുള്ളവരെ പുച്ഛിക്കുകയില്ല, മാത്രമല്ല ദൈനം ദിന ജീവിതത്തില്‍ സ്‌നേഹിതര്‍, സഹോദരങ്ങള്‍, ബന്ധു ജനങ്ങള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നും ഒരു പക്ഷേ വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടായാല്‍ക്കൂടി അതു ക്ഷമിക്കുവാനും ദൈവസ്‌നേഹത്തില്‍ തുടര്‍ന്നും കാണുവാനും സന്നദ്ധത കാട്ടുന്നു; കാരണം ദൈവ സ്‌നേഹം ഈ വ്യകñിയുടെ ഹ്യദയത്തിലുണ്ട്.
 
നാം പരസ്പരം സ്‌നേഹിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്ന പുതിയൊരു കല്‍പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു. സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്നവരെ സ്‌നേഹിക്കുവാനും സൗഹ്യദം സ്ഥാപിക്കുവാനും അവരുടെ ക്ഷേമം അന്വേഷിക്കുവാനും പലരും കൂടുതല്‍ താല്‍പര്യം കാണിക്കാറുണ്ട് (അത് തെറ്റായ കാര്യവുമല്ല). എന്നാല്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത അനേകര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ക്ലേശമനുഭവിക്കുന്നവര്‍, പരിശോധനയിലൂടെ കടന്നു പോകുന്നവര്‍, ജീവിതത്തിന്റെ ദുര്‍ഘടമേടുകളില്‍ ഒറ്റപ്പെട്ടു പോയവര്‍, ആശ്രയിപ്പാനും ആഗ്രഹിപ്പാനും ഒന്നുമില്ലാത്തവര്‍, തങ്ങളുടെ പ്രീയപ്പെട്ടവരുടെ വേര്‍പാടു മൂലം കഷ്ടപ്പെടുന്നവര്‍, രോഗത്തിന്റെ കാ0ിന്യത്താല്‍ ജീവിതം ഒരു നെടുവീര്‍പ്പു പോലെ തള്ളിനീക്കുന്നവര്‍, എല്ലാം നന്നായിരിക്കുന്നുവെന്ന് പുറമേ കാണിക്കുകയും ഉള്ളില്‍ ആരോടും പറയാന്‍ കഴിയാത്ത ഭാരവുമായി ജീവിക്കുന്നവര്‍, സാമ്പത്തിക തകര്‍ച്ചയില്‍ എല്ലാം നഷ്ടപ്പെട്ടു പോയവര്‍...  ഇങ്ങനെ ബഹുവിധ അനുഭവങ്ങളില്‍ക്കൂടി കടന്നു പോകുന്നവര്‍ നമുക്കു ചുറ്റും ഉള്ളപ്പോള്‍ ദൈവത്തിന്റെ സ്‌നേഹം ഹ്യദയങ്ങളില്‍ പ്രാപിച്ചിരിക്കുന്ന ദൈവ പൈതലിന് എന്ത് ചെയ്യുവാന്‍ കഴിയും? ഒരു വ്യകñിയുടെ ദു:ഖത്തെ, പ്രശ്‌നത്തെ പൂര്‍ണ്ണമായി തുടച്ചു മാറ്റാനും അതിനു പരിഹാരം കൊടുക്കുവാനും നമുക്കും കഴിഞ്ഞു എന്നു വരില്ല, എന്നാല്‍ പരിക്ഷീണനായി ഇരിക്കുന്ന ഒരു വ്യകñിയോട് സ്‌നേഹത്തിന്റെ ഭാഷയില്‍ ഉള്ള സമീപനം നിശ്ചയമായും ആ വ്യകñിയില്‍ ചൈതന്യം ഉളവാക്കും എന്നതില്‍ സംശയം ഇല്ല.
 
സ്‌നേഹിതന്‍ എല്ലാക്കാലത്തും സ്‌നേഹിക്കുന്നു, അനര്‍ത്ഥകാലത്ത് അവന്‍ സഹോദരനായി മാറുന്നു. യഥാര്‍ഥ സ്‌നേഹം നമ്മെ ഭരിക്കുന്നുവെങ്കില്‍ മാത്രമേ അനര്‍ത്ഥ ദിവസങ്ങളില്‍ സഹോദരനായി തീരുവാന്‍ നമുക്കും സാധിക്കയുള്ളു. അങ്ങനെ നാം ആയിത്തീരണമെന്ന് ആഗ്രഹിച്ചാല്‍ നമുക്ക് അതു സാധിക്കും. പക്ഷേ അതിനു ത്യാഗം സഹിക്കേണ്ടി വരും, ചിലപ്പോള്‍ അല്‍പം പണം, ആരോഗ്യം, സമയം ഒക്കെ നഷ്ടമാക്കേണ്ടി വരും.
 
വിശ്വവിഖ്യാതമായ നല്ല ശമര്യക്കാരന്‍ എന്ന ഉപമയില്‍ ന്യായശാസ്രñിയോട് കര്‍ത്താവ് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്. തന്റെ കൂട്ടുകാരന്‍ ആരെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ന്യായശാസ്രñി തന്നെത്താന്‍ നീതികരിക്കുവാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ സമൂഹത്തിലും ഇതു പോലെയുള്ളവര്‍ വിരളമല്ല. ജനിക്കുമ്പോള്‍ മുതല്‍ നമ്മുടെ മരണംവരെ നമുക്കു സ്‌നേഹിപ്പാനായി ഒരു സ്‌നേഹിതനെ ഈ ലോകത്തില്‍ ദൈവം സ്യഷ്ടിച്ചു വെച്ചിരിക്കുകയല്ല, പിന്നെയോ യേശുക്രിസñു നല്ല ശമര്യക്കാരന്റെ ഉപമയില്‍ പറഞ്ഞിരിക്കുന്നതു പോലെ കള്ളന്മാരുടെ കൈയ്യില്‍ അകപ്പെട്ട വ്യകñിയേപ്പോലെ മുറിവേറ്റ ജീവിതങ്ങളാണവര്‍. ഒരു പക്ഷേ ഹ്യദയത്തിനായിരിക്കാം മുറിവേറ്റിരിക്കുന്നത്. അല്ലെങ്കില്‍ ശരീരത്തിനായിരിക്കാം. മുറിവു കാരണം ആ വ്യകñി അര്‍ദ്ധ പ്രാണനായിരിക്കുകയാണ്, അവനിപ്പോള്‍ ആവശ്യം പുരോഹിതന്റെ ന്യായ പ്രമാണവും ലേവ്യന്റെ വിശ്വാസ പ്രമാണവുമല്ല, പിന്നെയോ ഒരു ന്യായപ്രമാണവും ലഭിച്ചിട്ടില്ലാത്ത ആ നല്ല ശമര്യക്കാരന്റെ ആര്‍ദ്രതയാണ്.
 
ന്യായശാസ്രñിയോട് യേശുക്രിസñു ചോദിക്കുന്നു കള്ളന്മാരുടെ കൈയ്യില്‍ അകപ്പെട്ടവന് ഈ മൂന്നു പേരില്‍ ആര് കൂട്ടുകാരനായിത്തീര്‍ന്നു? ന്യായശാസ്രñി മറുപടി പറഞ്ഞു അവനോട് കരുണ കാണിച്ചവന്‍; ശമര്യാക്കാരന്‍ എന്ന് പറയാന്‍ പോലും അവന്റെ ദുരഭിമാനം അവനെ അനുവദിക്കുന്നില്ല, എന്നാല്‍ യേശു പറയുന്ന മറുപടി നീയും പോയി അങ്ങനെ തന്നെ ചെയ്യുക. ഓരോ ദൈവപൈതലില്‍ നിന്നും ദൈവം ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് സല്‍ഗുണപൂര്‍ണ്ണനാകുന്നതു പോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍!!!!
 
വിശുദ്ധ പൗലോസ് അപ്പോസെñാലന്‍ എഫെസോസിലുള്ള വിശ്വാസികള്‍ക്ക് എഴുതുന്നു ''നിങ്ങള്‍ സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി യേശുക്രിസñുവിന്റെ സ്‌നേഹവും നീളവും ഉയരവും ആഴവും എന്ത് എന്ന് ഗ്രഹിക്കണം''. പ്രീയമുള്ളവരെ ഒരു വ്യക്ഷം മണ്ണില്‍ അതിന്റെ വേരുറപ്പിക്കുന്നതു പോലെ നാം സ്‌നേഹത്തില്‍ വേരൂന്നണം. അതിന്റെ അര്‍ഥം ചെയ്യുന്നതെല്ലാം സ്‌നേഹത്തില്‍ നിന്നുമാകട്ടെ. സ്‌നേഹം ഒരു നാളും ഉതിര്‍ന്നു പോകയില്ല, പ്രവചനമോ അതു നീങ്ങിപ്പോകും, ഭാഷാവരമോ അതു നിന്നു പോകും... ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നില നില്‍ക്കുന്നു. ഇവയില്‍ വലിയതോ സ്‌നേഹം തന്നെ.
ദൈവത്തിന്റെ സ്‌നേഹം ഹ്യദയങ്ങളില്‍ പ്രാപിച്ചിരിക്കുന്ന വാത്‌സല്യ ദൈവമക്കളെ, ഈ ലേഖനം മൂലം നമ്മുടെ ജീവിതത്തെ ഒന്ന് പുന:പരിശോധിക്കാന്‍ സര്‍വ്വശകñനായ ദൈവം നമുക്ക് ക്യപ ചെയ്യട്ടെ!!!

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,177

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 478617 Website Designed and Developed by: CreaveLabs