ബലഹീനതയില്‍ തുണ നില്‍ക്കുന്ന ദൈവം Nissy Joby

Voice Of Desert 10 years ago comments
ബലഹീനതയില്‍ തുണ നില്‍ക്കുന്ന ദൈവം  Nissy Joby

ഒന്നാമതായി നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നാം സേവിക്കുന്ന ദൈവം ആരാണ് എന്നുള്ളതാണ്. അവന്‍ ''അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു, അല്‍ഫാ, ഒമേഗാ, ഏഴുനിലവിളക്കുകളുടെ നടുവില്‍ നില്‍ക്കുന്നവന്‍, മാറത്ത് പൊന്‍കച്ച അണിഞ്ഞവന്‍, പതിനായിരങ്ങളില്‍ സുന്ദരന്‍, അതിശ്രേഷ്ടന്‍, ആയിരം തലമുറ വരെ നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായവന്‍. എനിക്കു വാക്കുകളില്ല, എന്റെ വാക്കുകളില്‍ ഒതുങ്ങുന്നവനല്ല ഈ സ്‌നേഹനിധിയും സ്‌നേഹ സമ്പൂര്‍ണ്ണനുമായ എന്റെ ഉടയവന്‍, എന്റെ ഉടമസ്ഥന്‍, ജാമ്യക്കാരന്‍.. ഈ സ്‌നേഹത്തിന്റെ നീളവും വീതിയും ആഴവും ഉയരവും വര്‍ണ്ണിപ്പാന്‍ സാധിക്കയില്ല.
 
സകല പുകഴ്ച്ചക്കും യോഗ്യന്‍ യേശു മാത്രം. നമ്മുടെ പ്രതിദിനങ്ങളില്‍ ഈ കര്‍ത്താവിനെ ഉയര്‍ത്തുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? നമ്മുടെ ഇന്നത്തെ ആരാധനകളില്‍ നമ്മുടെ കര്‍ത്താവിന് എത്രത്തോളം മഹത്വം കൊടുക്കുന്നുണ്ട്? കര്‍ത്താവ് ആരാധനക്ക് യോഗ്യനാണ്. പലപ്പോഴും നാ0 നമ്മുടെ പ്രാര്‍ത്ഥനകളില്‍ പറയുന്നത് നല്ല ആരാധന തരണമേ കര്‍ത്താവേ എന്നാണ്... നമ്മുടെ പ്രാര്‍ത്ഥനാ ശൈലി മാറട്ടെ. കര്‍ത്താവിന് അവന്റെ നാമത്തിനു തക്ക മഹത്വംല്പകൊടുക്കേണ്ടതാണ്. ആരാധന അതു പാട്ടു പാടുന്നവരുടെ മഹിമയില്‍ അല്ല. കര്‍ത്താവിന് നാം പ്രഥമ സ്ഥാനം കൊടുക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ക്ക്, പ്രവ്യത്തികള്‍ക്ക് വ്യത്യാസം വരുന്നു. കര്‍ത്താവിനുള്ള മഹത്വം മറ്റാര്‍ക്കും പറയുവാനോ ചിന്തിക്കുവാനോ കഴിയുകയില്ല.
 
നാം ബലഹീനരെന്ന് കര്‍ത്താവറിയുന്നു. കര്‍ത്താവ് നമ്മുടെ ബലഹീനതയില്‍ തുണ നില്‍ക്കുന്നതെങ്ങനെ? നമ്മില്‍ ഈ ബലഹീനത ഉള്ളപ്പോള്‍ തന്നെയാണ് കര്‍ത്താവ് നമ്മെ സ്‌നേഹിച്ചത്. മോശയെ ഒരു വലിയ സമൂഹത്തിന്റെ തലവനായി വിളിച്ചു വേര്‍തിരിക്കുമ്പോള്‍ മോശയിലുള്ള എല്ലാ ബലഹീനതകളും കര്‍ത്താവിന് നല്ലവണ്ണം അറിയാം,അവന്‍ തടിച്ച നാവും വിക്കുമുള്ളവനാണെന്ന് (സര്‍വ്വവും കാണുന്ന കര്‍ത്തവിനെയാണ് നാം സേവിക്കുന്നത്). എന്നിട്ടും മോശ ഓരോ ഒഴിവുകഴിവുകള്‍ ദൈവത്തിന്റെ മുന്‍പാകെ നിരത്തുകയാണ്. അപ്പോള്‍ ദൈവം അവിടെ തന്നത്താന്‍ വെളിപ്പെടുത്തുന്ന ഒരു വാക്യം എന്നെ വളരെ സന്തോഷിപ്പിക്കാറുണ്ട് ''ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു''. ഹോ! ഈ കര്‍ത്താവിനു തുല്യം ചൊല്ലാന്‍ ആരുമില്ല. ലോകത്തിലെ ഒരു ശകñിക്കും ബുദ്ധിക്കും ഒരു സാമ്രാജ്യത്തിനും ഒരു വ്യകñിക്കും ദൈവം കണ്ടിരിക്കുന്ന വ്യകñിയെ തകര്‍ക്കാന്‍ പറ്റില്ല. ദൈവത്തിന്റെ പദ്ധതിയിലേക്ക് ആ വ്യകñിയെ ദൈവം കൊണ്ടു വരിക തന്നെ ചെയ്യും.
 
ഒരു പക്ഷേ കോപസ്വഭാവം ആയിരിക്കാം നിന്നിലുള്ള ബലഹീനത. അതിനെ തരണം ചെയ്യുവാനുള്ള ക്യപ കര്‍ത്താവില്‍ നിന്ന് ചോദിച്ചു വാങ്ങണം. ഈ ബലഹീനത നിന്നില്‍ ഉള്ളപ്പോള്‍ തന്നെയാണ് യേശു നിന്നെ സ്‌നേഹിച്ചത്. ദൈവത്തിന്റെ വാഗ്ദത്തം നിന്നോടുണ്ടെങ്കില്‍ ഒരു മാനുഷിക ശകñിക്കും വാക്കിനും അതിനെ മുടക്കാന്‍ പറ്റില്ല. കര്‍ത്താവിന്റെ വേലക്ക് നിന്നെ കണ്ടിട്ടുണ്ടെങ്കില്‍ മുടക്കം വരുത്തുവാന്‍ പിശാചിന് അവസരം കൊടുക്കരുത്. കര്‍ത്താവുമായുള്ള ആഴമായ സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെടാം, നാം പൊടിയെന്നു അവന്‍ ഓര്‍ക്കുന്നു. ആത്മാവ് നമ്മുടെ ബലഹീനതയില്‍ തുണ നില്‍ക്കും. അവന്‍ നമ്മെ അവന്റെ കൈയ്യിലെ ഇണങ്ങിയ ആയുധമായിട്ടു പണിയും. ആയതിനായ് ദൈവം നമ്മെ സഹായിക്കട്ടെ.

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,140

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 479252 Website Designed and Developed by: CreaveLabs