എഴുതുക എന്നത് ദൈവത്തിൻറെ കല്പന -പാസ്റ്റർ കെ.സി.ജോൺ

Voice Of Desert 6 years ago comments
എഴുതുക എന്നത് ദൈവത്തിൻറെ കല്പന -പാസ്റ്റർ കെ.സി.ജോൺ

കോട്ടയം:എഴുതുക എന്നത് ദൈവത്തിൻറെ കല്പനയാണെന്നും അതു നിർവ്വഹിക്കപ്പെടുന്നവൻദൈവരാജ്യ നന്മയ്ക്കായി എഴുതണമെന്നും പാസ്റ്റർ കെ.സി.ജോൺ പ്രസ്താവിച്ചു.സുവിശേഷ വ്യാപനത്തിനു വേണ്ടി എഴുതുമ്പോഴാണ് ദൈവത്തിൻറെ എഴുത്ത്കാരനാവുന്നത്.ന്യൂസ് വാല്യുവിനെക്കാൾ അതിലെഉദ്ദേശ്യമാണ് ദൈവം കണക്കിടുന്നത്. മറ്റുള്ളവരെ അപമാനിക്കാനുംതാഴ്ത്തിക്കെട്ടാനും എഴുതരുത്. ലഭിച്ച ഭാഷയും കഴിവും ദൈവം തരുന്നതാണ് എന്ന ചിന്ത എഴുത്തുകാരനുണ്ടാവണം. കോട്ടയം സീയോൻ ടാബർനാക്കിളിൽ ഡിസംബർ 8 ന് നടന്ന മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.പി.സിസംസ്ഥാനപ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് അദ്ധ്യഷനായിരുന്നു. സെക്കുലർപത്രങ്ങളെക്കാൾ ആത്മീയ പത്രങ്ങൾ വിലമതിക്കപ്പെടുന്നുണ്ട്. ആത്മീയപത്രതാളുകൾ മനുഷ്യനെ രൂപാന്തിരപ്പെടുത്തുന്നുവെന്നും

ദൈവനാമ മഹത്വത്തിനു നുതകുന്ന എഴുത്തകൾ എഴുതുന്നവരാകണം എഴുത്തുകാരെന്നും പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു.

ഗുഡ് ന്യൂസ് വാരിക ചീഫ് എഡിറ്റർ സി.വി.മാത്യു മുഖ്യ പ്രഭാഷണം നടത്തി.

ഐ.പി.സിയുടെ ചരിത്രത്തിലിടം നേടിയ സംഗമാമാണിതെന്നും സഭയുടെ പ്രോത്സാഹനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.പാറയിൽ കൊത്തിയ അക്ഷരങ്ങൾ പോലെ എഴുത്തുകാരൻ എഴുതണം.നേതൃത്വത്തെതിരുത്താനും നേർ വഴിക്ക് നയിക്കാനും പത്രങ്ങൾക്ക്ഉത്തരവാദിത്യമുണ്ട്.ക്രിയാത്മക വിമർശനം സഭയെ വളർത്തുമെന്നും മറിച്ചായാൽദൈവനാമം ദുഷിക്കപ്പെടുമെന്നും സി.വി.മാത്യു പറഞ്ഞു. ഹാലേലൂയാ ചീഫ് എഡിറ്റർസാം കുട്ടി ചാക്കോ നിലമ്പൂർ പ്രമേയം അവതരിപ്പിച്ചു.

എഴുത്തുകാരെ സഭ അംഗീകരിക്കണമെന്നും സഭയെ നേർവഴിക്ക് നടത്താൻ പത്രങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐ.പി.സിസംസ്ഥാന വൈസ് പ്രസിഡണ്ട് രാജു പൂവക്കാല, ഐ.പി.സി സംസ്ഥാന സെക്രട്ടറിപാസ്റ്റർ ഷിബു നെടുവേലിൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർസി.സി.ഏബ്രഹാം, സംസ്ഥാന ട്രഷറാർ ജോയി താനുവേലിൽ, ഗുഡ് ന്യൂസ് എഡിറ്റർ ഇൻചാർജ് ടി.എം മാത്യു, മരുപ്പച്ച ചീഫ് എഡിറ്റർഅച്ചൻകുഞ്ഞ് ഇലന്തൂർ, സങ്കീർത്തനം മാസിക ചീഫ് എഡിറ്റർ  വിജോയ് സ്കറിയ, ജാലകം എഡിറ്റർ പാസ്റ്റർ രാജു ആനിക്കാട്,  സ്വർഗീയ ധ്വനി ചീഫ് എഡിറ്റർ   ഫിന്നി പി മാത്യു, മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ ടോണി ഡിചെവ്വൂക്കാരൻ, പാസ്റ്റർ വി.പി.ഫിലിപ്പ് ,പാസ്റ്റർ വർഗീസ് മത്തായി, ജോളിഅടിമത്ര ,ഡോ. കുഞ്ഞപ്പൻ സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.പവർ വിഷൻ ചാനൽ CEO ബ്രദർ സജി പോൾ,

സീയോൻകാഹളംചെയർമാൻ പാസ്റ്റർ ഏബ്രഹാം ജോർജ്, സീയോൻ കാഹളം ചീഫ് എഡിറ്റർ ബ്രദർസുധി കല്ലുങ്കൽ, കാഹളം ടി.വി. CEO ഷെറിന്‍ കാഹളം, ‘വോയ്സ്ഓഫ്‌ഡിസേർട്ട്” ഓൺലൈൻചീഫ് എഡിറ്റർ കെ.ബി.ഐസക് തുടങ്ങി ഒട്ടേറെ മാധ്യമ പ്രവർത്തകരും എഴുത്തുകാരും സന്നിഹിതരായിരുന്നു.മാധ്യമപ്രവർത്തകനും ഗുഡ്ന്യൂസ്   കോർഡിനേറ്റിംഗ് എഡിറ്ററുമായ സജി മത്തായികാതേട്ട് സ്വാഗതവും സുഭാഷിതം ചീഫ് എഡിറ്റർപാസ്റ്റർസി.പി.മോനായി നന്ദിയുംപറഞ്ഞു.ഐ.പി.സി.സിയുടെഅംഗങ്ങളായ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയുംസമ്മേളനം ജനുവരിയിൽ  19 ന് കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുമെന്ന്ഐ.പി.സി.ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. കെ.സി.ജോൺ പ്രസ്താവിച്ചു.ഇതിനായി  ആറംഗ സമിതിയെ ചുമതലപ്പെടുത്തി.ഗ്ലോബൽ മീറ്റിന്റെ നടത്തിപ്പിലേക്കായി പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി), ബ്രദർ .സി.വി മാത്യു (ചെയർമാൻ), സജി മത്തായി കാതേട്ട് (കൺവീനർ), പാസ്റ്റർമാരായ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ,രാജു ആനിക്കാട്,ബ്രദർ ഫിന്നി പി.മാത്യു എന്നിവരെ ചുമതലപ്പെടുത്തി.

ഗ്ലോബൽ മീറ്റിൽപങ്കെടുക്കാനാഗ്രഹിക്കുന്നവർ

9447372726, 9447878975 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

സജി മത്തായി കാതേട്ട് (കൺവീനർ)


സജി മത്തായി കാതെട്ട്‌ — കണ്‍ വീനര്‍

POST WRITTEN BY
സജി മത്തായി കാതെട്ട്‌
കണ്‍ വീനര്‍

2,420

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 478142 Website Designed and Developed by: CreaveLabs