ഐ.പി.സി യിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബൽ മീറ്റ് ജനുവരി 19ന്

Voice Of Desert 6 years ago comments
ഐ.പി.സി യിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബൽ മീറ്റ് ജനുവരി 19ന്

കുമ്പനാട്: ഐ.പി.സി യിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതലത്തിലുള്ള സംഗമം ജനുവരി 19-ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച്  ജനറൽ കൗൺസിൽ ഹാളിൽ നടക്കും.

കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ, ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.

ഡിസംബർ 8 ന് കോട്ടയത്ത്  നടന്ന മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഗമത്തിലാണ് ഐ.പി.സി നേതൃത്വം ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി .തോമസ് അദ്ധ്യക്ഷനായിരുന്നു.

ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ, സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല, സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി ഏബ്രഹാം, ജനറൽ ട്രഷറാർ ബ്രദർ സജി പോൾ, ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവരും പ്രമുഖ മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ ബ്രദർ സി.വി.മാത്യു, ബ്രദർ ടി.എം മാത്യു ,പാസ്റ്റർമാരായ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻ കുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, രാജു ആനിക്കാട്, സഹോദരന്മാരായ വിജോയ് സക്കറിയ, ഫിന്നി പി.മാത്യു, സജി മത്തായി കാതേട്ട് , ടോണി ഡി ചെവ്വൂക്കാരൻ, കെ.ബി ഐസക് തുടങ്ങിയവരും പങ്കെടുത്തു.

ഗ്ലോബൽ മീറ്റിന്റെ നടത്തിപ്പിലേക്കായി

പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി ), ബ്രദർ . സി.വി മാത്യു (ചെയർമാൻ), സജി മത്തായി കാതേട്ട് (കൺവീനർ), പാസ്റ്റർമാരായ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, രാജു ആനിക്കാട് ,ബ്രദർ ഫിന്നി പി.മാത്യു എന്നിവരെ ചുമതലപ്പെടുത്തി.

ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ

944 73 72 726, 944 78 78 975 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


സജി മത്തായി കാതെട്ട്‌ —

POST WRITTEN BY
സജി മത്തായി കാതെട്ട്‌

2,251

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 477943 Website Designed and Developed by: CreaveLabs