ആവര്‍ത്തനം 33:3 ''അതേ, അവന് തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകല വിശുദ്ധന്മാരും ത്യക്കൈയ്യില് ഇരിക്കുന്നു.അവര്‍ ത്യക്കാല്ക്കല് ഇരുന്നു; അവന് തിരുവചനങ്ങള്‍ പ്രാപിച്ചു''
ദൈവ പുരുഷനായ മോശ തന്റെ മരണത്തിനു മുന്‍പെ യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ച വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. കഴിഞ്ഞ 40 വര്‍ഷം മരുഭൂമിയില്‍ താന്‍ നടത്തിയ ജനത്തെ ആശിര്വദിച്ചനുഗ്രഹിക്കുമ്പോള് താന്‍ ദൈവത്തില്‍ നിന്നും അനുഭവിച്ചതും ദൈവത്തെ ആ ഭകñന് അടുത്തറിഞ്ഞതുമായ അനുഭവത്തില്‍ നിന്നും അവരോട് പറയുകയാണ് ദൈവം തന്റെ ജനത്തെ സ്നേഹിക്കുന്നു. ദൈവത്തിന്റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെയാണ്. ദൈവത്തിന്റെ കരുതല്‍ എന്നും തന്റെ ജനത്തിനുണ്ട്. ആവര്‍ത്തനം 33:26,27 ''യെശുരൂന്റെ ദൈവത്തേപ്പോലെ ആരുമില്ല; നിന്റെ സഹായത്തിനായി അവന് ആകാശത്തൂടെ തന്റെ മഹിമയില്‍ മേഘാരൂഡനായി വരുന്നു. പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വത ഭുജങ്ങള്‍ ഉണ്ട്.''
ഈ സ്നേഹവാനായവന്റെ കരുതല്‍ വര്‍ണ്ണനാതീതമാണ്. ജീവിതത്തിന്റെ സമസñ മേഖലകളിലും ഈ കരുതല്‍ നമുക്ക് അനുഭവിപ്പാന്‍ കഴിയും. അതു കൊണ്ടാണ് എബ്രായ ലേഖന കര്‍ത്താവ് ഇപ്രകാരം പറയുന്നത് ''യേശു ക്രിസñു ഇന്നലേയും ഇന്നും എന്നെന്നേക്കും അനന്യന്‍ ആകുന്നു'' എബ്രായര്‍ 13:8.
(തുടരും)