കോട്ടയം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമം ഡിസംബർ 8 ന് വെള്ളിയാഴ്ച രാവിലെ 10ന് ഐ.പി.സി കോട്ടയം സീയോൻ ടാബർനാക്കിൾ ഹാളിൽ നടക്കും.
ഐ.പി.സി.സംസ്ഥാന കൺവൻഷനോടനുബന്ധിച്ചുള്ള പ്രോഗ്രാമിന്റെ ഭാഗമായാണ് എഴുത്തുകാരും മാധ്യമ പ്രവർത്തകരും ഒത്തുക കൂടുന്നത്.
പ്രമുഖ എഴുത്തുകാരും മാധ്യമ പ്രവർത്തകരുമായ പാസ്റ്റർ കെ.സി.ജോൺ, സി.വി.മാത്യു, സാജു മാത്യു, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻ കുഞ്ഞ് ഇലന്തൂർ, ജോൺസൺ മാത്യു മാങ്ങാനം, ടി. എം. മാത്യു, പാസ്റ്റർ രാജു ആനിക്കാട്, ഫിന്നി.പി.മാത്യു തുടങ്ങി ഒട്ടേറെ പേർ പങ്കെടുക്കും.
ഐ .പി. സി നേതൃനിരയിലുള്ള പാസ്റ്റർമാരായ കെ.സി.തോമസ്, രാജു പൂവക്കാല, ഷിബു നെടുവേലിൽ, സി.സി.ഏബ്രഹാം, ബ്രദർ ജോയി താനുവേലിൽ, സജി പോൾ തുടങ്ങിയവരും പങ്കെടുക്കും.
എഴുത്തുമേഖലയിൽ സജീവമായുള്ളവരും, വിവിധ പ്രസിദ്ധീകരണങ്ങളിലെ ചീഫ് എഡിറ്റർമാർ, എഡിറ്റർമാർ, ലേഖകരും ഓൺലൈൻ ന്യൂസ് പ്രവർത്തകരും പങ്കെടുക്കും.
ഈ കൂട്ടായ്മയിൽ ഐ.പി.സി ക്കാരായ എല്ലാ എഴുത്തുകാരും മാധ്യമ പ്രവർത്തകരും പങ്കെടുക്കണമെന്ന് സംസ്ഥാന കൺവൻഷൻ മീഡിയാ ചെയർമാൻ സജി മത്തായി കാതേട്ട് (944 73 72 726) വൈസ് ചെയർമാൻ ബ്രദർ വെസ്ലി പി.എബ്രഹാം (934 93 89 473) എന്നിവർ അറിയിച്ചു.