ഇസ്ലാമാബാദ്: മതനിന്ദാ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് കുറ്റവിമുക്തയാവുകയും ചെയ്ത പാകിസ്താനി പെണ്‍കുട്ടി റിംഷ മസീം കാനഡയിലേക്ക് പാലായനം ചെയ്തു. വിശുദ്ദ ഖുറാന് കത്തിച്ചുവെന്നാണ് റിംഷയ്ക്കെതിരെയുള്ള കേസ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പതിനാലു വയസ്സുകാരി റിംഷയ്ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റിലായ റിംഷ മൂന്നാഴ്ച തടവിലായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മോചിതയാക്കി.
എന്നാല്‍ റിംഷയ്ക്കും കുടുംബത്തിനുമെതിരെ വധ ഭീഷണി നിലനിന്നിരുന്നു. തുടര്‍ന്ന് റിംഷയും കുടുംബയും കാനഡയിലേക്ക് പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ കാനഡയില്‍ എവിടെയാണെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.