കാസർക്കോഡ്: ഐപിസി കാസർക്കോഡ് സെൻററിൻറെ ആഭിമുഖ്യത്തിൽ സഹോദരിമ്മാർക്കായി ഏകദിനസെമിനാർ മെയ് 29 നു കാഞ്ഞങ്ങാട് ടൌൺ ഹാളിൽ നടന്നു. സെൻറർ പാസ്റ്റർ സന്തോഷ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു പാസ്റ്റർ ബി. ബിനു അദ്ധ്യക്ഷതവഹിച്ചു. കുടംബജീവിതം ബൈബിൾ വീക്ഷണത്തിൽ എന്ന വിഷയം ആസ്പദമാക്കി സജി മത്തായി കാതേട്ട്,സാം കൊണ്ടാഴി എന്നിവർ ക്ലാസ്സെടുത്തു.സോദരി സമാജം പ്രവർത്തകരായ കുഞ്ഞുമോൾ ജോർജ്, ഡെയ്സി സജി, അന്നമ്മ പൌലോസ് എന്നിവർ നേതൃത്വം നൽകി. സെൻറിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന എബെൻ-ഏസെർ തയ്യൽ സ്കൂളിൻറെ വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ഐപിസി കാസർക്കോഡ് -ഏകദിനസെമിനാർ
Voice Of Desert
9 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.