കണ്ണൂർ: ഐപിസി മലബാർ മിഷൻ ബോർഡിൻറെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായവിതരണം മെയ് 28 നു കണ്ണൂർ ദൈവസഭ ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ പാസ്റ്റർ ബാബു എബ്രാഹാം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സന്തോഷ് മാത്യു അദ്ധ്യക്ഷതവഹിച്ചു. കണ്ണൂർ, കാസർക്കോഡ്,വയനാട് ജില്ലകളിലെ അറുപത് വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്. സൌത്ത് ഫ്ലോറിഡയിലെ ഐപിസി സഭാശുശ്രൂഷകൻ റവ. കെ.സി.ജോൺ നേതൃത്വം നൽകുന്ന ഗ്രേസ് ഔട്ട് റീച്ച് മിനിസ്ട്രീസാണ് സാമ്പത്തിക സഹായം ചെയ്തത്. മലബാറിലെ സുവിശേഷസാധ്യതയെക്കുറിച്ചുള്ള ചർച്ചയ്ക്ക് സെക്രട്ടറി സജി മത്തായി കാതേട്ട് നേതൃത്വം നൽകി.