മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓഫീസ് അഡ്മിനിസ്ട്രേറ്ററായി പ്രൊഫ. എം.കെ. സാമുവേല്‍ ചുമതലയേറ്റു. ഗുഡ്ന്യൂസ് ആലപ്പുഴ ജില്ലാ കോഓര്‍ഡിനേറ്ററായ ഇദ്ദേഹം വെണ്മണി സഭാംഗവും മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് ഇംഗ്ലീഷ്വിഭാഗം മുന്അധ്യാപകനുമാണ്. 1995 മുതല്‍ 15 വര്‍ഷം ദൈവസഭ സണ്ടേസ്കൂള്‍ സ്റ്റേറ്റ് സെക്രട്ടറിയായും മൂന്നരവര്‍ഷം മിഷന്‍ബോര്‍ഡ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഇദ്ദേഹം സ്റ്റേറ്റ് ബോര്‍ഡിലും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലും അംഗമായിരുന്നിട്ടുണ്ട്. ഐസിപിഎഫ് സ്റ്റേറ്റ് സെക്രട്ടറി, ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.