ദൈവികദര്ശനപ്രകാരം ദീര്‍ഘനാളത്തെ പ്രാര്‍ഥനയുടെ ഫലമായി, ഭാരതപെന്തക്കോസ്തു പ്രസ്ഥാനങ്ങളിലെ പ്രഥമസംരംഭമായ പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ബീഹാര്‍ മിഷന്റെ നേതൃത്വത്തില്‍ മുണ്ടിയപ്പള്ളിയില്‍ (തിരുവല്ല) ആരംഭിക്കുന്നു.
ഒരു പുരുഷായുസ്സ് മുഴുവനും കര്‍ത്തൃവേലയില്‍ ആയിരിക്കുകയും, സ്വന്തമായി സ്ഥലമോ ഭവനമോ ഇല്ലാത്തതും, മക്കളുടെയോ, ബന്ധുക്കളുടെയോ, സഭയുടെയോ, സംഘടനയുടെയോ?സഹായമോ ലഭിക്കാത്തതുമായ നിര്‍ധനരായ ദൈവദാസന്മാര്ക്ക് സൗജന്യമായി കെയര്‍ സെന്ററില്‍ പ്രവേശനം നല്കുന്നു. ആദ്യമായി കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും ഓരോരുത്തര്‍ക്ക്, ഉത്തരവാദിത്വപ്പെട്ട സഭയുടെയോ ബന്ധുക്കളുടെയോ ശുപാര്‍ശയോടെ 2015 ജൂലൈ അവസാനം മുതല്‍ പ്രവേശനം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഷെര്‍വിന്‍ ജേക്കബ് - +91 7541877533