നോര്‍ത്തമേരിക്കയിലും കാനഡയിലും പാര്‍ക്കുന്ന മലയാളി പെന്തക്കോസ്തുവിശ്വാസികളുടെ . ഇടയിലുള്ള എഴുത്തുകാരെപ്രോത്സാഹിപ്പിക്കുന്ന കെ.പി.ഡബ്ലു.എഫ്ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ നിശ്ചയിച്ചു.വിവിധ മാദ്ധ്യമങ്ങളില്‍ 2014 -ല്‍ അച്ചടിച്ചുവന്നിട്ടുള്ള കൃതികള്ക്കാണ്അവാര്ഡുകള്?നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്വിവിധ വിഭാഗങ്ങളിലുള്ളകൃതികളെതരംതിരിച്ചും, യുവജന വിഭാഗത്തെ പ്രത്യേകം പരിഗണിച്ചുമാണ്അവാര്ഡ് നിര്‍ണ്ണയിച്ചിരിക്കുന്നത്. അവ താഴെ പ്രസ്ഥാവിക്കുംവിധമാണ്.
പാസ്റ്റര്‍ ഡാനിയേല്സാമുവേല്എഴുതിയ `ക്രിസ്തുവിന്റെവരവും അനന്തരസംഭവങ്ങളും' ക്രിസ്തുവിന്റെ പുനരാഗമന സംബന്ധമായ ഇനത്തിലും,സിസ്റ്റര്മോളിരാജുവിന്റെ `പ്രേഷിതപ്രകാശം', സുവിശേഷപ്രവര്‍ത്തന സംബന്ധമായ ഇനത്തിലും പുസ്തകവിഭാഗങ്ങള്ക്കുള്ളഅവാര്ഡിനര്ഹനമായി. സിസ്റ്റര്‍ മേരിജോസഫ് എഴുതികേരളാഎക്സ്പ്രസില് പ്രസിദ്ധീകരിച്ചതായ `ലില്ലിമോള്' എന്ന കഥയും, ഇതേ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ബ്രദര്‍ സാമുവേല്ഗീവര്ക്ഷീസിന്റെ `ദി ഓള്‍ഡ് പിയാനോ' എന്ന ഇംഗ്ലീഷ്കവിതയും, സിസ്റ്റര്സിന്ധിയാ പാവമണിഎഴുതിസ്വര്ക്ഷീയധ്വനിയില്പ്രസിദ്ധീകരിച്ച `വാഷ്മൈഫീറ്റ്ഓലോര്ഡ്' എന്ന ഇംഗ്ലീഷ്ലേഖനം ആത്മപ്രചോദന വിഭാഗത്തിലും, സിസ്റ്റര്‍ ബിജിതോമസ്എഴുതിസൈഫോസ്ക്വര്ട്ടര്ളിയില് പ്രസിദ്ധീകരിച്ച `ക്രൈസ്റ്റ് ഇന്‍ സാംസ്' എന്ന ഇംഗ്ലീഷ്ആര്ട്ടിക്കള്ദൈവശാസ്ത്രപരമായവിഭാഗത്തിലും (യുവജന വിഭാഗം), ഡോക്ടര്വി.ജി. കുര്യന് എഴുതിഓണ്ലൈനില് പ്രസിദ്ധീകരിച്ച `ഇമോഷണലിഫോക്കസ്ട്തെറാപ്പി ഇന്‍ അഡോളസന്റ്സ്ഗ്രീഫ്വര്ക്ക്: വാട്ട്ഹെല്പ്സ്ഹെര്ത്തി ഗ്രീവിംഗ്' ഇംഗ്ലീഷ്കൗണ്സിലിംഗ്വിഭാഗത്തിലും, ജോമോന് ഗീവര്ക്ഷീസിന്റെ `നിന്റെദൈവത്തെ എതിരേല്പ്പാല്' എന്ന ഗാനം സംഗീതവിഭാഗത്തിലുംഅവാര്ഡുകള്ക്ക്അര്ഹമായി. അവാര്‍ഡുകള്‍ 2015 ജൂലൈ 02 മുതല്‍ 05 വരെസൗത്ത്കരോലിനായില്, ഗ്രീന്‍ വില്ലില്വച്ച് നടത്തപ്പെടുന്ന പി.സി.എന്‍.എ.കെകോണ്ഫറന്സില് വിതരണംചെയ്യുന്നതാണ്. താമസസൗകര്യം ഉറപ്പുവരുത്തുവാന്‍ അവാര്‍ഡുജേതാക്കള്‍ എത്രയും പെട്ടന്ന് കോണ്‍ഫറന്‍സിന് രജിസ്ട്രര്‍ ചെയ്യുവാനഭ്യര്ത്ഥിക്കുന്നു.
കെ.പി.ഡബ്ലു.എഫ് നോര്ത്ത്അമേരിക്കയുടെ പ്രസിഡന്റായി ഡോക്ടര്‍ ബാബുതോമസ്സും, വൈസ് പ്രസിഡന്റായി പാസ്റ്റര്തോമസ്കിടങ്ങാലിലും, സെക്രട്ടറിയയി ബ്രദര്‍ രാജന് ആര്യപ്പള്ളിയും, ജോയിന്റ്സെക്രട്ടറിയായി പാസ്റ്റര്‍ജോണ്‍ തോമസ്സും, ട്രഷററായി ബ്രദര്‍ ജോയിസ് പി. മാത്യൂസും ലേഡിസ്കോര്ഡിനേറ്ററായി സിസ്റ്റര്‍ ഷേര്‍ളി ചാക്കോയും പ്രവര്‍ത്തിച്ചുവരുന്നു. ( രാജന് ആര്യപ്പള്ളില്‍)