ഫ്ലോറിഡാ: വിവിധ സഭകളുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തി വരുന്ന 19-മത് വെക്കേഷൻ ബൈബിൾ സ്കൂൾ ജൂൺ 8 മുതൽ 13 വരെ സൌത്ത് ഫ്ലോറിഡാ ഐപിസി സഭയിൽ നടക്കും. ക്യാംപ് ഡിസ്കവറി , ബൈബിൾ ഗെയിംസ്, പുതിയ വിബിഎസ് പാട്ടുകളുടെ പരിശീലനം , ബൈബിൾ പരിചയം എന്നിവയുണ്ടായിരിക്കും. മുതിർന്നവർക്കായി പാസ്റ്റർ ബിനു തോമസ് (ഐപിസി തിയോളിക്കൽ സെമിനാരി, കോട്ടയം) ക്ലാസ്സെടുക്കും. സമാപനദിവസം ജൂൺ 13 ശനിയാഴ്ച വൈകിട്ട് 6.30 ന് വിബിഎസ് സെലിബ്രഷൻറെ ഭാഗമായി വിവിധ പ്രോഗ്രാമുകളുടെ പ്രദശനം ഉണ്ടായിരിക്കുമെന്ന് വിബിഎസ് ഡയറക്ടർ സോണിയാ ഗീവറുഗീസ് അറിയിച്ചു. പാസ്റ്റർ കെ.സി.ജോൺ(ഫ്ലോറിഡാ), പാസ്റ്റർ ജോൺ തോമസ്, ജെയിംസ് മുളവന എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.ipcsouthflorida.org
സൌത്ത് ഫ്ലോറിഡയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ
Voice Of Desert
9 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.