കല്പറ്റ: ഐപിസി മലബാർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് കല്പറ്റ ടൌൺ ഐപിസി ഹാളിൽവെച്ച് മെയ് 16 ന് മേഖലാ പിവൈപിഏ മേഖലാ അഡ്ഹോക്ക് കമ്മറ്റി തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പെരിന്തൽമണ്ണ-മലപ്പുറം), സെക്രട്ടറിയായി ഇവാ. സാം കൊണ്ടാഴി( മഞ്ചേരി-മലപ്പുറം), ട്രഷറായി പാസ്റ്റർ ബിജു ആൻറണി(അട്ടപ്പാടി-പാലക്കാട്) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി പാസ്റ്റർമാരായ സുനിൽ ബാബു (കാസർക്കോഡ്), ജോബിൻ കെ. ജോർജ്(വയനാട്), പോൾ രാജ്( ഇരിട്ടി- കണ്ണൂർ), സി.റ്റി.ബെന്നി(നെന്മാറ-പാലക്കാട്), രാജേഷ് (തിരുവമ്പാടി-കോഴിക്കോട്) ജോയിൻറ് സെക്രട്ടറിന്മാരായി ഇവാ. പ്രദീഷ് ജോസഫ് (പട്ടാമ്പി-പാലക്കാട്), ഇവാ. ജോ പി.ബേബി (പേരാമ്പ്ര-കോഴിക്കോട്), ബ്രദർ. സന്ദീപ് വിളമ്പുക്കണ്ടം (കല്പറ്റ- വയനാട്), പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ സന്തോഷ് ദേവസ്യാ (കല്പറ്റ- വയനാട്) കമ്മറ്റിയംഗങ്ങളായി ഇവാ. ശ്യാം രാജ്(കാസർക്കോഡ്), ഇവാ. ടി.കെ. സുനിൽ(വയനാട്), പാസ്റ്റർ. ബിനിൽ വറുഗീസ്(പെരിന്തൽമണ്ണ-മലപ്പുറം), ഇവാ. രാജേഷ് കെ. ആർ(പേരാമ്പ്ര-കോഴിക്കോട്),ഇവാ. എബി തോമസ്( കണ്ണൂർ), ഇവാ. മാർലോസ് ജേക്കബ്(അട്ടപ്പാടി-പാലക്കാട്), ഇവാ. വിനോദ് വറുഗീസ്(കോഴിക്കോട്) എന്നിവരെയും തെരെഞ്ഞെടുത്തു. ഐപിസി മലബാർ മേഖലാ സെക്രട്ടറി പാസ്റ്റർ സാം ദാനിയേൽ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. മലബാറിലെ വിവിധ സെൻറർ ശുശ്രൂഷകന്മാരായ സണ്ണി ജോർജ്, സന്തോഷ് സന്തോഷ്, കെ.സി.ഉമ്മച്ചൻ, എൻ.രാജൻ, ജിജി തേക്കേടത്ത്, സന്തോഷ് മാത്യു, മോനി ചെന്നിത്തല, എം.എം.മാത്യു, കെ.ഐ. വറുഗീസ്, ബ്രദർ. ജെയിംസ് വർക്കി (ഐപിസി സ്റ്റേറ്റ് കൌൺസിൽ അംഗം) എന്നിവർ സന്നിഹിതരായിരുന്നു. വിസ്തൃതിയിൽ കേരളത്തിൻറെ പകുതിയോളം വരുന്ന ആറു റവന്യൂജില്ലകൾ ഉൾപ്പെട്ട മലബാറിലെ പിവൈപിഏ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ തീരുമാനമായി.