സ്മരണകളില്‍ കണ്ണീര്‍ പൂവായി .....ജോയല്‍ ജിജി

Voice Of Desert 9 years ago comments
സ്മരണകളില്‍ കണ്ണീര്‍ പൂവായി .....ജോയല്‍ ജിജി

വിട്ടു പിരിഞ്ഞു അക്കരെ നാട്ടില്‍ ചേര്‍ന്ന ജോയല്‍ ജിജിയെ കുറിച്ചുള്ള ഓര്‍മ്മകള്‍  പ്രീയപ്പെട്ടവര്‍ക്ക് വേദന യാകുമ്പോഴും തോരാത്ത കണ്ണീരിലും മായാത്ത പ്രത്യാശയോടെ അവര്‍ ദൈവ ഹിതത്തെ ഉള്‍കൊള്ളുന്നു .എനിക്ക് ഏറെ പ്രീയനായ സ്നേഹിതന്‍  ബ്രദര്‍. ജിജിയുടെ മകന്‍ ..ഒരു അപകത്തില്‍ പ്പെട്ടു ജീവന്‍ പൊലിഞ്ഞുയെന്നു കേട്ടപ്പോള്‍ വളരെ ഭാരത്തോടെ ‘ദൈവമേ എന്തുകൊണ്ട്’എന്നറിയാതെ  ഉരുവിട്ടുപോയി.ക്രിസ്തീയ ധര്‍മ്മം നിര്‍വഹിച്ചു ,സുവിശേഷ വേലയിലും,നന്മ പ്രവര്‍ത്തിയിലും ബദ്ധ ശ്രദ്ധനായ ജിജിയുടെ വാത്സല്യ മകനെക്കുറിച്ചുള്ള ഓര്മ എനിക്കും ഒരു നൊമ്പരമായി .അനേകരെ ചിരിപ്പിച്ച ചാര്‍ലി ചാപ്ലിന്‍ ഒരിക്കല്‍ പറഞ്ഞു “ഞാന്‍ എന്നും  മഴയത്ത് നടക്കാന്‍ ഇഷ്ട്ടപെടുന്നു ..കാരണം എന്റെ കണ്ണു നീര്‍ ആരും കാണില്ലല്ലോ ..”അനേകരെ ആശ്വസിപ്പിക്കുമ്പോഴും ,അനേകരുടെ മുറിവുകള്‍ കെട്ടുമ്പോഴും നാം കരയാറുണ്ട് ....വിരഹ വേദന അനുഭവിക്കാറുണ്ട് ..ദൈവ ഭക്തന്റെ ബലം യാഹോവയിലുള്ള സന്തോഷമാണ്,വേദനകളില്‍ അവനില്‍ നിറയുന്ന പ്രത്യാശയുടെ കരുത്തു മറ്റൊന്നിലും ലഭിക്കുകയില്ല .എങ്കിലും ചോദിച്ചു പോകുന്നു ..എന്ത് കൊണ്ട്........?പ്രത്യാശയുടെ ശുഭതുറമുഖം അണയുമ്പോള്‍ ..അന്ന് നാം അതു തിരിച്ചറിയും .അതു വരെ ദൈവഹിതം നിറവേറട്ടെ.പ്രസിദ്ധ സുവിശേഷകന്‍ തോമസ്‌ മുല്ലക്കല്‍ എഴുതിയ അനുസ്മരണം ചുവടെ (കെ.ബി.ഐസക്ക്)

ഹൃദയങ്ങളെ കീറിമുറിച്ച് ജോയല്‍ യാത്രയാകുമ്പോള്‍..

ഞങ്ങളുടെ സഭയിലെ ഒരംഗം കൂടെ നിത്യതയുടെ തുറമുഖത്തേക്ക് യാത്രയായി. ഒരു അപകടത്തെ തുടര്‍ന്ന് ഒത്തിരി ഹൃദയങ്ങളില്‍ നൊമ്പരത്തിന്റെ വേദന പടര്‍ത്തിയാണ് പ്രീയ ജോയല്‍ കടന്നുപോകുന്നത്. താന്‍ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയിട്ട് രണ്ടാഴ്ച്ചയാകുന്നതെയുള്ളൂ. അനേകം രാവുകളെ പകലുകളാക്കി പഠിച്ചതും പരിശിലീച്ചതുമെല്ലാം പ്രയോഗത്തില്‍ വരുത്താനാകാതെ ചുറുചുറുക്കുള്ള ആ യൌവ്വനക്കാരന്‍ വിസ്മൃതിയില്‍ മറഞ്ഞു.

പട്ടാഴി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ ദീര്‍ഘകാല അംഗങ്ങളായ പാലമൂട്ടിലെ പ്രീയ ബേബിച്ചായന്റെയും അമ്മിണിയമ്മാമ്മയുടെയും സീമന്ത പുത്രന്‍ ജിജി വര്‍ഗ്ഗീസിന്റെ മൂത്ത മകനാണ് നിത്യതയിലേക്ക് പ്രവേശിച്ച ജോയല്‍.ഞാന്‍ ജോയലിനെ അവസാനമായി കാണുന്നത് പട്ടാഴി സഭയില്‍ നടന്ന ഒരു കണ്‍വെന്‍ഷനില്‍ വച്ചാണ്. നല്ല പൊക്കവും തൂക്കവുമുള്ള സുന്ദരനായ യൌവ്വനക്കാരന്‍. നന്നായി പാടുന്നുണ്ട്. യോഗം കഴിഞ്ഞു അല്‍പ്പസമയം അവനോട്സംസാരിച്ചു. ഭൂമിയോളം താഴുന്ന സ്വഭാവം.ധാരാളം പ്രതീക്ഷകള്‍ ഞങ്ങളുടെ സഭയ്ക്ക്ജോയലിനെക്കുറിച്ച് ഉണ്ടായിരുന്നു.എല്ലാവര്‍ക്കും തന്നെക്കുറിച്ച് ഉണ്ടായിരുന്നത് നല്ല അഭിപ്രായമായിരുന്നു. ജോയലിന്റെ വേര്‍പാടിന്റെ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവുന്നില്ല.

പ്രീയ ജിജി വര്‍ഗ്ഗീസിന്‍റെ കുടുംബം സുവിശേഷ പ്രവര്‍ത്തങ്ങളിലും ജീവകാരുണ്യ മേഖലയിലും വളരെ സജീവമായിരുന്നു. കഴിഞ്ഞ തവണ കണ്ടപ്പോള്‍ താന്‍ ആഫ്രിക്കയില്‍ പ്രശസ്ത സുവിശേഷകന്‍ സാജു മാത്യുവിനോടൊപ്പം പോയ അനുഭവങ്ങള്‍ എന്നോടും പങ്കുവച്ചിരുന്നു. ബേബിചായന്റെ പിതാവ് കുട്ടനച്ചായന്‍ തുടങ്ങി മക്കളും കൊച്ചുമക്കളും അവരുടെ മക്കള്‍ക്കുമെല്ലാം ദൈവം നല്‍കിയ ഒരു പ്രത്യേക തലന്താണ് പാടുവാനുള്ള കഴിവ്. ശാസ്ത്രീയ സംഗീതം ആലപിക്കുന്നതില്‍ ബഹു സമര്‍ത്ഥരായിരുന്നു അവരെന്ന് അവരെ അടുത്തറിയാവുന്നവര്‍ക്കെല്ലാമറിയാം. അവര്‍ പാടി അനേകരെ ആശ്വസിപ്പിച്ച പ്രത്യാശയുടെ ഗാനങ്ങള്‍ ഈ ദുഃഖ വേളയില്‍ അവരെ ശക്തീകരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിന്‍റെ മുമ്പില്‍ വലിയ അക്ഷരത്തില്‍ ഒരു വാചകം എഴുതിവച്ചിരുന്നതായി വായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ നിസ്സാരത്വത്തെ സൂചിപ്പിക്കുന്ന വാക്കുകളാണത്. അതിങ്ങനെയാണ്: "പാലത്തില്‍ ആരും വീട് പണിയാറില്ല". ജീവിതം എന്ന പാലത്തെയാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. പാലം കടക്കുമ്പോള്‍ അവിടെ ഒരാളെ കാത്തിരിക്കുന്നതിനെക്കുറിച്ച് അക്ബര്‍ ചക്രവര്‍ത്തി എന്ത് പറഞ്ഞിട്ടുണ്ട് എന്ന്‍ എനിക്കറിയില്ല. പക്ഷെ ബൈബിള്‍ വിശ്വസിക്കുന്ന ഓരോ ഭക്തനെ സംബന്ധിച്ചും വലിയ ഒരു പ്രത്യാശ അവരുടെ ഉള്ളിലുണ്ട്. ക്രിസ്തു ഒരുക്കുന്ന ഒരു നിത്യഭവനം. മണ്ണില്‍ നിന്ന് ക്രിസ്തുവില്‍ മറഞ്ഞ ഓരോരുത്തരും ഒരുമിച്ച് സംഗമിക്കുന്ന ഒരു ദിനം അവിടെയുണ്ട്. ആ പ്രത്യാശയുടെ പൊന്‍പുലരിയെ പ്രതീക്ഷയോടെ നോക്കിക്കൊണ്ട്‌ നമുക്കും ജീവിക്കാം.

പ്രീയപ്പെട്ടവരുടെ  ദുഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.ലാസറിന്റെ കല്ലറയ്ക്കല്‍ കണ്ണുനീര്‍ തൂകിയ ക്രിസ്തുനാഥന്‍ പ്രീയപ്പെട്ടവരെ ആശ്വസിപ്പിക്കട്ടെ എന്ന് ഒരിക്കല്‍ക്കൂടി പ്രാര്‍ഥിക്കുന്നു.( Thomas Mullackal,Post#57)

[ജോയലിന്റെ ആല്‍ബത്തിലെ ചില വരികള്‍ ഇവിടെ ചേര്‍ക്കുന്നു; കേള്‍ക്കുക]

https://m.soundcloud.com/user469626407/ente-yeshuve-rough


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,754

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 495546 Website Designed and Developed by: CreaveLabs