ഒരിക്കലും സുവിശേഷമെത്താത്ത ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ സമര്‍പ്പണ വേലക്കാരാകാന് ആത്മഭാരമുള്ളവരെ ഒരുക്കുവാന്‍ ഇന്ത്യ മിഷന്-ബീഹാര്‍ ‘റീച്ച് ഇന്ത്യ കോണ്‍ഫറന്‍സ്’ മെയ് 29,30 തീയതികളില്‍ മുട്ടമണ്‍ ഐ.സി.പി. എഫ് സെന്ററില്‍ നടത്തും.പ്രമുഖരായ സഭാ നേതാക്കന്മാരും,മിഷനറിമാരും ഈ കോണ്‍ഫറന്‍സില്‍ മിഷന് സന്ദേശങ്ങളും,അനുഭവങ്ങളും പങ്കുവയ്ക്കും.ഭാരതത്തിന്റെ ആത്മീക പുരോഗതിക്കായി സമര്‍പ്പിക്കുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കും.’റീച്ചിംഗ് ഔര്‍ നേഷന്‍ ഇന്‍ ഔര്‍ ജെനറേഷന്’ എന്നതായിരിക്കും ചിന്താവിഷയം.നമ്മുടെ ആയുസ്സില്‍ നഷ്ടപ്പെടുന്ന ഭാരതത്തിലെ ജനസമൂഹത്തെകുറിച്ചുള്ള ആത്മഭാരം ഒരു യാഥാര്‍ത്ഥ്യമാകുവാന്‍ ഈ കോണ്‍ഫറന്‍സ് മുഖാന്തിരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.ഇനിയും സുവിശേഷമെത്താത്ത ഇന്ത്യയിലെ നാല് ലക്ഷത്തില്‍പ്പരം വില്ലേജുകളില്‍ ദൈവ വചനം എത്തിക്കുവാന്‍ ഇന്ത്യ മിഷന് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നു. ഈ ദര്‍ശനം പങ്കിടാന്‍ നിങ്ങള്‍ക്കും അവസരമൊരുക്കുന്നു.
പ്രാര്‍ത്ഥന പോരാളികള്‍,സുവിശേഷകര്‍,ഉദ്യോഗസ്ഥര്‍,വേലയോട് ആഭിമുഖ്യമുള്ളവര്‍ തുടങ്ങി ആര്‍ക്കും മുന്‍കൂട്ടി അറിയിച്ചാല്‍ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.
ബന്ധപ്പെടുക: Dr.Jacob Mathew (0944 6080826) Dr.Aby P Mathew (9430 457478, Email. abynewbihar@gmail.com