സഭാവളർച്ചയെന്നത് കൂട്ടിചേർക്കലുകളല്ല; ഗുണിതങ്ങളായുള്ള വളർച്ചയാണ്- പാസ്റ്റർ വൽസൺ എബ്രഹാം

Voice Of Desert 9 years ago comments
സഭാവളർച്ചയെന്നത് കൂട്ടിചേർക്കലുകളല്ല; ഗുണിതങ്ങളായുള്ള വളർച്ചയാണ്- പാസ്റ്റർ വൽസൺ എബ്രഹാം

നിലമ്പൂർ: മലബാറിൻറെ ഉണർവ്വിനായി സഭകളും  ശുശ്രൂഷകന്മാരും ഐക്യമായി പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെ ഐപിസി മലബാർ മേഖലാ ശുശ്രൂഷകസമ്മേളനത്തിന് സമാപ്തിയായി. മലബാറിൽ പ്രവർത്തിക്കുന്നതിനായി വിശുദ്ധിയുടെ കാലുകൾ നമ്മുക്ക് ആവശ്യമാണെന്നും നന്മയുടെ സുവിശേഷം പ്രഘോഷണങ്ങളിലൂടെ മാത്രമല്ല പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിൽ പ്രാവർത്തികമാക്കണമെന്നും ഐപിസി ആക്ടിംഗ് ജനറൽസെക്രട്ടറി പാസ്റ്റർ സാം ജോർജ് ആഹ്വാനം ചെയ്തു. പാലുണ്ട ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൌണ്ടിൽ 2015 മാർച്ച് 6,7 തീയ്യതികളിൽ നടന്ന മലബാർ മേഖലാ ശുശ്രൂഷകസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖലാ സെക്രട്ടറി പാസ്റ്റർ സാം ദാനിയേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രക്ഷാധികാരി പാസ്റ്റർ വി.ജെ.ജോർജ്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ സ്റ്റാൻലി ദാനിയേൽ, നോബിൾ ജോൺ, ജോസ് വറുഗീസ്, സണ്ണി ജോർജ്, മാത്യു തോമസ്, സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.

മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അദ്ധ്യക്ഷത വഹിച്ച രണ്ടാം ദിവസത്തിൽ  ഐപിസി മുൻ ജനറൽസെക്രട്ടറി പാസ്റ്റർ വൽസൺ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സഭാവളർച്ചയെന്നത് കൂട്ടിചേർക്കലുകളല്ല, മറിച്ച് ഗുണിതങ്ങളായുള്ള വളർച്ചയാണെന്നും ഒരോ സുവിശേഷകരും സഭാംഗങ്ങളുമായി ആത്മീയ കൂട്ടായ്മ നിലനിറുത്തണമെന്നും അദ്ദേഹം പറഞ്ഞു. പുൾപിറ്റിലെ പ്രസംഗംകൊണ്ട് ആളുകളെ കൂട്ടുവാൻ കഴിയും. പക്ഷെ വിശ്വാസികളുമായുള്ള വ്യക്തിബന്ധം ഉയർത്തുന്നതിലൂടെമാത്രമേ ആ സഭയ്ക്ക് സ്ഥായിയായ വളർച്ചയുണ്ടാകുയുള്ളൂയെന്ന് പാസ്റ്റർ വൽസൺ എബ്രഹാം ചൂണ്ടികാട്ടി.

തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾക്ക് സെൻറർപാസ്റ്റർമാരായ എം.വി. മത്തായി, കെ.ഐ. വറുഗീസ്, ജിജി തേക്കേടത്ത്, മോനി ചെന്നിത്തല, സന്തോഷ് മാത്യു, എം.കെ .ജോയി, ഫിജി ഫിലിപ്പ്, ജിമ്മി കുര്യാക്കോസ്, തോമസ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

ബൈബിൾ ക്ലാസ്സ്, പൊതുയോഗം, സിമ്പോസിയം എന്നിവ നടന്നു. തിരുവത്താഴ ശുശ്രൂഷകൾക്ക് പാസ്റ്റർ കെ.സി.ഉമ്മൻ നേതൃത്വം നൽകി. കൌൺസിൽ അംഗങ്ങളായ സജി മത്തായി കാതേട്ട്, വിഎസ് ചാക്കോ, ജയിംസ് വർക്കി, ജോർജ് തോമസ്,പാസ്റ്റർ ബഞ്ചമിൻ ദാനിയേൽ എന്നിവർ ആശംസകൾ നേർന്നു. പാസ്റ്റർമാരായ ബിജോയ് കുര്യാക്കോസ്, ബാബു മഞ്ചേരി,സജി നെടുങ്കണ്ടം,ജോൺ മമ്മരപ്പള്ളി, ജോർജ് തോമസ്, സാം കൊണ്ടാഴി എന്നിവർ നേതൃത്വം നൽകി.മലബാറിലെ 30 സെൻറർ ശുശ്രൂഷകരും 420 സഭാശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുത്തു. (-സാം കൊണ്ടാഴി-ഐപിസി മലബാർ മേഖലാ ജോ.സെക്രട്ടറി)

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

833

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 495351 Website Designed and Developed by: CreaveLabs