ഹൂസ്റ്റണ്‍ : ഫെബ്രുവരി രണ്ടാം തീയ്യതി ഹൂസ്റ്റണ്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹൂസ്റ്റണ്‍ റിഡിമര് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ച് വികാരിയായ റവ.യിസ്രായേല്‍, ഭാര്യ ഡോര്‍ക്കസ്, ഇളയ മകന് ജെയ്എന്നിവരുടെ മരണം കൊലപാതകമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ക്രൂരമായ കൊലപാതകം നടത്തിയ വൈദികന്റെ 19 വയസ്സുക്കാരനായ മകന് ഐസക്കിനെ പോലീസ് മിസ്സിസ്സിപ്പിയില്‍ നിന്നും അറസ്റ്റ് ചെയ്തു.
ജനുവരി അവസാന ഞായറാഴ്ച ഐസക്കിനെ യു.എസ്. മറീനായി തിരഞ്ഞെടുത്തുവെന്നും, ഉടനെ ജോലിയില്‍ പ്രവേശിക്കുമെന്നും പിതാവും വികാരിയുമായ യിസ്രായേല്‍ പള്ളിയില്‍ പരസ്യമായി പ്രഖ്യാപിക്കുകയും, എല്ലാവരും ഐസക്കിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐസക്കിന് സിലക്ഷന്‍ കിട്ടിയിരുന്നില്ലെന്ന് മാത്രമല്ല യാതൊരു ശ്രമങ്ങളും അതിനുവേണ്ടി നടത്തിയിരുന്നതുമില്ല. ഐസക്ക് കള്ളം പറഞ്ഞതാണെന്ന് മനസ്സിലാക്കിയ മതാപിതാക്കള്‍ മകനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് ചുറ്റികയും, ബാറും, കത്തിയും ഉപയോഗിച്ചു പിതാവിനേയും, മാതാവിനേയും, ഇളയ സഹോദരനേയും തലയ്ക്കടിച്ചും, കുത്തിയും കൊലപ്പെടുത്തിയത്.
കൊലനടത്തിയതിനുശേഷം ഹൂസ്റ്റണില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. മിസ്സിസ്സിപ്പി ജാക്ക്സണിലുള്ള ഡയമണ്ട് ഹോട്ടലില്‍ നിന്നാണ് ഐസക്കിനെ പിടിക്കൂടിയത്.(പി. പി. ചെറിയാന്)