ഹൂസ്റ്റണ്‍: കുമ്പനാട് പീസ് കോട്ടേജിലെ ജഫ്റി കെ. സാമുല്‍ (74) ജനുവരി 26-ന് വെര്‍ജീനിയയില്‍ നിര്യാതനായി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പാസ്റ്റര്‍ കെ.ജെ. സാമുവേലിന്റെ പുത്രനാണ് ജഫ്റി സാമുവേല്‍.
അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ജഫ്റി അമേരിക്കയിലെത്തിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഉപരിപഠനത്തിനായി എത്തിയ പരേതന് ദീര്‍ഘനാള്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റിലുള്ള ബോയിംഗ് കമ്പനിയില്‍ ജോലി നോക്കിയിരുന്നു. അമേരിക്കയിലെ ആത്മീയ സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ഭാര്യ: അന്നമ്മ സാമുവേല്‍. മക്കള്‍: ലത, ലീന. സഹോദരങ്ങള്‍: സുവാര്‍ത്താ മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജോണ്സണ് കെ. സാമുവേല്‍, ലില്ലി ഏബ്രഹാം, റോസമ്മ ജോയി.
സംസ്കാര ശുശ്രൂഷകള്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ വെച്ച് ഫെബ്രുവരി 7-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ചര്‍ച്ചിന്റെ വിലാസം: ചര്‍ച്ച് ബൈ ദ സൈഡ് ഓഫ് ദ റോഡ് (Church By The Side of The Road) റ്റുക്കവിലാ, വാഷിംഗ്ടണ്‍. 98168. കൂടുതല്‍ വിവരങ്ങള്‍ക്ക്:253 350 7970. (ജോയ് തുമ്പമണ്‍)