കുമ്പനാട്:ഐ.പി.സി മുന്‍ കേരളാ സ്റ്റേറ്റ് പ്രസിഡന്റും ചെങ്ങന്നൂര്‍ സെന്റെര് മിനിസ്റ്ററുമായ പാസ്റ്റര്‍.കെ.എം.ജോൺ(83) ബുധനാഴ്ച രാത്രി 9-ന് കർത്താവിൽ നിദ്രപ്രാപിച്ചു..ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഒരു സ്വകാര്യഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഐപിസി സഭാനേതൃത്വത്തിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റര്‍ ജോൺ ജനറൽ ജോ.സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. 1929-ൽ പരുമല നടുവിലേ തോപ്പിൽ മാമ്മൻ-ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1947-ൽ കുമ്പനാട്ട് വചന പഠനത്തിന് ചേർന്ന പാസ്റ്റര്‍ ജോൺ 1958-ൽ ഐപിസി മലബാർ ഡിസ്ട്രിക്റ്റ് ശുശ്രൂഷകനായി. മലബാറിലെ ഐപിസിയുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചു. 1990-ൽ ചെങ്ങന്നൂര്‍ സെന്റെര് ശുശ്രൂഷകനായി. ഭാര്യാ: ഭക്തൻ കുട്ടിയച്ചൻറെ മകൾ മറിയാമ്മ. മക്കൾ: പാസ്റ്റര്‍ രാജു, സണ്ണി, വത്സമ്മ, സൌമി. ശവസംസ്കാരം പിന്നീട്.
പാസ്റ്റര്‍.കെ.എം.ജോൺ കർത്താവിൽ നിദ്രപ്രാപിച്ചു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.