ഒറ്റപ്പാലം: ഭാരതപ്പുഴ കൺവെൻഷൻറെ നോട്ടീസ് വിതരണം ചെയ്ത പാസ്റ്റർമാരെ സുവിശേഷവിരോധികൾ മൃഗീയമായി മർദ്ദിച്ചു. ഫെബ്രുവരി 3 -ന് ഒറ്റപ്പാലത്തിനു സമീപം മായന്നൂരിൽ വെച്ചാണ് മർദ്ദനമുണ്ടായത്. മർദ്ദനമേറ്റ പാസ്റ്റർമാരായ വി.സി.തങ്കച്ചൻ, പി.കെ.മോഹനൻ, ജോമോൻ, സത്യൻ അകമ്പാടം എന്നിവരെ പഴയന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയന്നൂർ പോലീസ് കേസ് ഫയൽ ചെയ്തു. കൺവെൻഷൻ ഭാരവാഹികളായ പി'കെ ബേബി, പി.സി.ജോർജ് എന്നിവർ പാസ്റ്റർമാരെ സന്ദർശിച്ചു. ഫെബ്രുവരി 5 വ്യാഴം മുതലാണ് ഭാരതപ്പുഴ മണൽപ്പുറത്ത് കൺവെൻഷൻ നടക്കുന്നത്. 8 ഞായറാഴ്ച കൺവെൻഷൻ സമാപിക്കും.(സാം കൊണ്ടാഴി ,മീഡിയാ കൺവീനർ)
പാസ്റ്റർമാർക്ക് മർദ്ദനമേറ്റു.
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.