ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. വസന്ത്കഞ്ജിലുള്ള സെന്റ് അല്‍ഫോണ്‍സ പള്ളിക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
ജനവരി 14-ന് പശ്ചിമഡല്‍ഹിയിലെ വികാസ്പുരിയില്‍ ഔവര്‍ ലേഡി ഓഫ് ഗ്രെയ്സസ് ചര്‍ച്ചിന്റെ രൂപക്കൂട് തകര്‍ത്തിരുന്നു. ഡല്‍ഹിയില്‍ ഫിബ്രവരി ഏഴിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏറെ ആശങ്കയുണര്‍ത്തുന്നതാണ് പള്ളി ആക്രമണം. മലയാളികളടക്കമുള്ള വിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നതാണ് ഈ ദേവാലയങ്ങള്‍.
2014 ഡിസംബര്‍ ആദ്യം കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം തീയിട്ട് നശിപ്പിച്ചിരുന്നു. പിന്നീട് തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയി പള്ളിക്കുനേരെ കല്ലേറുണ്ടായി. രോഹിണിയില്‍ ക്രിസ്മസ്സിനുശേഷം പള്ളിയിലെ പുല്‍ക്കൂട് നശിപ്പിച്ചു.(മാതൃഭൂമി )
Cover image: File picture of Delhi church which was attacked last year. Photo: PTI.