സൗദി ഭരണാധികാരിയും ഇരു തിരുഗേഹങ്ങളുടെ സേവകനുമായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് (90) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സൗദി സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഡിസംബര്‍ 31 നാണ് ന്യൂമോണിയയെത്തുടര്‍ന്ന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ സഹോദരന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്(79) പുതിയ രാജാവായി സ്ഥാനമേല്‍ക്കും. അന്തരിച്ച രാജാവിന്റെ അര്‍ധ സഹോദരന് മുഖ്റിനാണ് പുതിയ കിരീടാവകാശി. രാജാവിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അനുശോചിച്ചു.
സൗദി രാജാവ് അന്തരിച്ചു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.