ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്, റീജിയന്‍ കണ്‍വന്‍ഷനുകള്‍ 26 മുതല്‍

Voice Of Desert 10 years ago comments
ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്, റീജിയന്‍ കണ്‍വന്‍ഷനുകള്‍ 26 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത‍്യ കേരളാ സ്റ്റേറ്റ്, റീജിയന്‍ കണ്‍വന്‍ഷനുകള്‍ ജനുവരി 26-ഫെബ്രുവരി ഒന്നുവരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തിലും പായിപ്പാട് മുക്കാഞ്ഞിരം പഴയിടത്ത് ഗ്രൗണ്ടിലുമായി നടക്കും.

തിരുവല്ല രാമന്‍ചിറയിലുള്ള കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ പാസ്റ്റര്‍ പി.ജി. മാത‍്യൂസിന്റെ അധ‍്യക്ഷതയില്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജെ. ജെയിംസ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ''ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ'' എന്നതാണു ചിന്താവിഷയം. സുവി. പി.ഐ. ഏബ്രഹാം, പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, ജോണ്‍ തോമസ്, ജോയി ജോണ്‍, സുശീല്‍ മാത‍്യു, എം. കുഞ്ഞപ്പി, പി.സി. ചെറിയാന്‍, വി.ഒ. വര്‍ഗീസ്, ബെഞ്ചമിന്‍ തോമസ്, സിബി തോമസ്, ജോണ്‍സന്‍ സക്കറിയ, ബെന്‍സണ്‍ മത്തായി, പി.ആര്‍. ബേബി, ജോബോയ് റ്റി. ഐസക്ക്, തുടങ്ങിയവര്‍ പ്രസംഗിക്കും. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

പകല്‍യോഗങ്ങളില്‍ പാസ്റ്റര്‍മാരായ പി.റ്റി. തോമസ്, ഫിലിപ്പ് ശാമുവേല്‍ എന്നിവര്‍ ക്ലാസെടുക്കും. വെള്ളിയാഴ്ച രാവിലെ എല്‍.എം. വാര്‍ഷികവും ഉച്ചകഴിഞ്ഞ് വിവിധ ബോര്‍ഡുകളുടെ സംയുക്തമീറ്റിങ്ങും മിഷനറി ചലഞ്ചും നടക്കും. ശനിയാഴ്ച രാവിലെ സ്നാനവും പൊതുയോഗവും ഉച്ചകഴിഞ്ഞ് സണ്ടേസ്കൂള്‍ വൈപിഇ സംയുക്തവാര്‍ഷികവും ഞായര്‍ രാവിലെ പൊതുസഭായോഗവും ഉണ്ടായിരിക്കും. പാസ്റ്റര്‍ റ്റി.എ. ജോര്‍ജ്, ബ്രദര്‍ ജേക്കബ് ഇട്ടി തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കേരളാ റീജിയന്‍ കണ്‍വന്‍ഷന്‍  ഓവര്‍സിയര്‍ പാസ്റ്റര്‍ ജോസഫ് ടി. സാം ഉദ്ഘാടനും ചെയ്യും. പാസ്റ്റര്‍ കെ.സി. സണ്ണിക്കുട്ടി അധ‍്യക്ഷത വഹിക്കും.

വെസ്റ്റ് ഏഷ‍്യന്‍ സൂപ്രണ്ട് റവ. കെന്‍ ആന്‍ഡേഴ്സണ്‍, റവ. ഡെന്നീസ് ഹെപ്നര്‍, നാഷണല്‍ റെപ്രസന്ററ്റീവ് പാസ്റ്റര്‍ കെ.സി. ജോണ്‍, പാസ്റ്റര്‍മാരായ ജോണ്‍ തോമസ്, എ.എം. വര്‍ഗീസ്, സണ്ണി താഴാംപള്ളം, ബെന്‍സന്‍ മത്തായി, ജോയി പാറയ്ക്കല്‍, രാജു ആനിക്കാട്, വി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ബൈബിള്‍ സ്റ്റഡി, ശുശ്രൂഷകന്മാര്‍ക്കുള്ള പ്രത‍്യേക ക്ലാസുകള്‍, പവര്‍ കോണ്‍ഫ്രന്‍സ്, ലേഡീസ് ഡിപ്പാര്‍ട്ടുമെന്റ് വാര്‍ഷികം, ബൈബിള്‍സ്കൂള്‍ ബിരുദദാനം, സ്നാനം, യൂത്ത്& സണ്ടേസ്കൂള്‍ യോഗം, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭായോഗം നടക്കുന്നതാണ്. 26 നു രാവിലെ 10-1 വരെ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കും. ഓവര്‍സിയര്‍ ജനറല്‍ കണ്‍വീനറായി കണ്‍വന്‍ഷന്റെ വിജയപ്രദമായ നടത്തിപ്പിനായി വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു.

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,248

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 484548 Website Designed and Developed by: CreaveLabs