ഐപിസി മലബാർ റീജിയൺ മലബാറിന്റെ നന്മയ്ക്ക്

Voice Of Desert 10 years ago comments
 ഐപിസി മലബാർ റീജിയൺ മലബാറിന്റെ നന്മയ്ക്ക്

ഐപിസി കേരളാസ്റ്റേറ്റിനു കീഴിൽ പ്രവർത്തിച്ചുവരുന്ന മലബാർ മേഖലയിലെ(പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) ഐപിസി സഭകളും സെൻററുകളും ഒരുമിച്ച് നിന്ന് ഐപിസി മലബാർ റീജിയനായി പ്രവർത്തിക്കുവാൻ 2014 ഡിസംബർ 23 ന് നിലമ്പൂരിൽ കൂടിയ മേഖലയുടെ സെൻറർ പാസ്റ്റർമാരുടെയും ശുശ്രൂഷകൻമാരുടെയും വിശ്വാസി പ്രതിനിധികളുടെയും യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ഈ ആവശ്യം നടപ്പിലാക്കുന്നതിനു വേണ്ട ഭേദഗതികൾ ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്നും ജനറൽ കൌൺസിലിൻറെ അനുവാദവും മറ്റു സഹായസഹകരണങ്ങളും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്ത് 2015 ജനുവരി 06ന് കുമ്പനാട് വെച്ച് ജനറൽ പ്രസിഡണ്ടിനും ആക്ടിംഗ് ജനറൽ സെക്രട്ടറിയ്ക്കും നൽകി.

മലബാർ മേഖലയിൽ 34 സെൻററുകളിലായി 542 സഭകൾ പ്രവർത്തിച്ചുവരുന്നു. കേരളത്തിൻറെ പകുതിയോളം ഭൂവിസ്തൃതിയുള്ള മലബാറിൽ ഐപിസി പ്രവർത്തനം ആരംഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകൾ പിന്നിടുന്നുവെങ്കിലും സഭാവളർച്ച കേരളത്തിൻറെ തെക്കൻ,മദ്ധ്യപ്രദേശങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്.സുവിശേഷമുന്നേറ്റത്തിനും ഉണർവിനും കാര്യനിർവ്വഹണത്തിനും കൂടുതൽ ശ്രദ്ധ മലബാറിൽ ഉണ്ടാകേണ്ടതിനായി ഈ ആവശ്യം അടിയന്തിരപ്രാധാന്യം നല്കി നടപ്പിലാക്കി തരണമെന്ന് കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.മലബാറിലുള്ള ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും മലബാർ റീജിയൺ എന്ന ദീർഘവർഷത്തെ ആവശ്യമാണ് കത്തിലൂടെ മലബാർ മേഖല ജനറൽ കൌൺസിലിനെ അറിയിച്ചിരിക്കുന്നത്.

മലബാറിൽ സ്വന്തമായി ഭൂമിയും സഭാഹോളുമുള്ളത് പതിനഞ്ചുശതമാനം സഭകൾക്കുമാത്രമാണ്.എല്ലാ സഭകൾക്ക് ഭൂമിയും സഭാഹോളും ശുശ്രൂഷകൻമാർക്ക് സാമ്പത്തിക ഉന്നമനത്തിനുതകുന്ന ക്ഷേമപ്രവർത്തനങ്ങളും  അർഹതരായ ശുശ്രൂഷകരുടെയും വിശ്വാസികളുടെയും മക്കൾക്ക് വിദ്യാഭ്യാസസഹായങ്ങളും ആവിഷ്കരിക്കുവാൻ മലബാർ റീജിയൺ രൂപികരണത്തോടെ സാധ്യമാകുമെന്ന് മലബാറിലുള്ള സഭാനേതാക്കന്മാർ വിശ്വസിക്കുന്നു. സഭാകേന്ദ്രത്തിന് മലബാർപാക്കേജിൻറെ പേരിൽ ലഭിക്കുന്ന ഫണ്ടുകൾ സുതാര്യവും ഫലപ്രദവുമായി ഉപയോഗിക്കുവാൻ മലബാർ റീജിയൺ യഥാർത്ഥ്യമാകുന്നതോടെ സാധിക്കും. ദാരിദ്രരായ വിശ്വാസികൾക്ക് വിവിധക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും അവരുടെ ആത്മികപങ്കാളിത്തം ഉയർത്തുന്നതിനും, സർക്കാരിൽ നിന്ന് ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും ക്രമികരണങ്ങൾ ചെയ്യും. മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് ഏറെദുർബലജനവിഭാഗങ്ങളുള്ള മലബാറിൽ വിവിധ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസമേഖയിൽ ഏറെ പിന്നോക്കമായ മലബാറിൽ സ്വന്തമായ വിദ്യാഭ്യാസസ്ഥാപനങ്ങൾ,ആതുരസേവനകേന്ദ്രങ്ങൾ, പ്രായമായ നിർനധരായ ശുശ്രൂഷകൻമാരുടെ പുനരുധിവാസകേന്ദ്രം തുടങ്ങിയ മലബാറിലുള്ള പെന്തക്കോസ്തുപ്രവർത്തകരുടെ സ്വപ്നങ്ങൾ പൂർത്തികരിക്കുവാൻ മലബാർ റീജിയനിലൂടെ സാധിക്കും.

ജനുവരി 06ന് തിരുവല്ലയിൽ നടന്ന പത്രസമ്മേളനത്തിൽ പാസ്റ്റർമാരായ ജോൺ ജോർജ്(മലബാർ മേഖല പ്രസിഡണ്ട്),സാം ദാനിയേൽ(മലബാർ മേഖല സെക്രട്ടറി), ജോയി ഗീവറുഗീസ്(മലബാർ മേഖല വൈസ്പ്രസിഡണ്ട്), സഹോദരന്മാരായ സജി മത്തായി കാതേട്ട്(മലബാർ മിഷൻ ബോർഡ് സെക്രട്ടറി), ജയിംസ് വർക്കി(മലബാർ മിഷൻ ബോർഡ് ട്രഷറാർ),സാം കൊണ്ടാഴി(മലബാർ മേഖല ജോ.സെക്രട്ടറി) എന്നിവർ പങ്കെടുത്തു. (സജി മത്തായി കാതേട്ട്)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,437

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 486607 Website Designed and Developed by: CreaveLabs