തിരുവല്ല: കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത പെന്തെക്കോസ്തു ആത്മീയ സംഗമമായ കുമ്പനാട് കണ്‍വന്‍ഷനു ജനുവരി 18 നു ഹെബ്രോന്‍പുരത്തു തുടക്കംകുറിക്കും. ഐപിസിയുടെ 91-മതു ജനറല്‍ കണ്‍വന്‍ഷനാണിത്. മുന്‍വര്‍ഷങ്ങളെക്കാള്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിച്ചുവരികയാണെന്നു സഭാഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കണ്‍വന്‍ഷനു മുന്നോടിയായി ജനുവരി 11-17 വരെ ഉപവാസപ്രാര്ഥന നടക്കും. ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുംവിധം മുന്‍വര്‍ഷങ്ങളെക്കാള്‍ വലിയ പന്തലാണു സജ്ജമാക്കുന്നത്. കണ്‍വന്‍ഷനില്‍ ചരിത്രത്തില്‍ ആദ്യമായി എല്ലാവര്ക്കും സൗജന്യമായി ഭക്ഷണംകഴിക്കാനുള്ള സൗകര്യം ഈവര്‍ഷം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേസമയം ആയിരത്തഞ്ഞൂറുപേര്ക്ക് ആഹാരംകഴിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
വിശാലമായ പാര്‍ക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിമലിനീകരണം ഒഴിവാക്കാനും മലിനജലം കൈകാര്യംചെയ്യാനും അടിസ്ഥാനസൗകര്യങ്ങള്‍ നിറവേറ്റാനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ജനുവരി 10 ഞായറാഴ്ച വൈകുന്നേരം പാസ്റ്റര്‍ കെ.സി. ജോണിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാം പ്രാര്‍ഥന നടത്തും. പ്രഥമയോഗത്തില്‍ പാസ്റ്റര്‍മാരായ ജോണ്‍ കെ. മാത്യു, റ്റി.ഡി. ബാബു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നുള്ള രാത്രിയോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോര്‍ജ് മോനച്ചന്, സണ്ണി ഫിലിപ്പ്, സണ്ണി കുര്യന്, ജെയിംസ് ജോര്‍ജ്, ബി. മോനച്ചന്, എം.എസ്. സാമുവേല്‍, വില്സന് ജോസഫ്, ഷിബു നെടുവേലി, വര്‍ഗീസ് ഏബ്രഹാം, റ്റി. വത്സന് ഏബ്രഹാം, ബാബു ചെറിയാന്, ഫിന്നി സാമുവേല്‍, ബേബി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ദിവസവും രാവിലെ അഞ്ചിനു പ്രഭാതധ്യാനം, എട്ടിനു ബൈബിള്‍ക്ലാസ്, പത്തിനും രണ്ടിനും പൊതുയോഗങ്ങള്‍ എന്നിവ ഉണ്ടായിക്കും. 20 നു ഹെബ്രോന്‍ ബൈബിള്‍ കോളേജ് ബിരുദാനം, 22 നു സോദരിസമാജം സമ്മേളനം, 24നു സണ്ടേസ്കൂള്‍ പിവൈപിഎ സമ്മേളനം, മറുനാടന്‍ മലയാളി വിശ്വാസസംഗമം, യൂത്ത് അഡ്വാന്‍സ്, കുട്ടികളുടെ യോഗം എന്നിവ നടക്കും. 25 നു രാവിലെ പാസ്റ്റര്‍കെ.എം. ജോസഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സഭായോഗത്തില്‍ പാസ്റ്റര്‍ എം.വി. വര്‍ഗീസ് കര്‍ത്തൃമേശ നടത്തും. പാസ്റ്റര്‍മാരായ കെ. ജോയി, തോമസ് കോശി എന്നിവര്‍ പ്രസംഗിക്കും. സമാപനസമ്മേളനത്തില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ കെ.സി. ജോണ്‍ സമാപനസന്ദേശം നല്‍കും.
പത്തനാപുരം ശാലേം വോയ്സും ആര്‍എസ്വിയും അടങ്ങിയ കണ്വന്ഷന് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനില്‍ മുഖ്യധാരാ പെന്തെക്കോസ്തു നേതാക്കന്മാര്ക്ക് ആശംസയറിയിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. കണ്വന്ഷന് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനുള്ള എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വിദേശങ്ങളിലും സ്വദേശങ്ങളിലുമുള്ള സഭാജനങ്ങള്‍ നല്ല സഹകരണമാണു നല്‍കുന്നതെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ പ്രസിഡന്റ്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി, ജനറല്‍ ട്രഷറര്‍ ഡോ. ജോണ്‍ ജോസഫ്, സിആര്‍ഒ, അഡ്വ. ജോണ്സന് കെ. ശാമുവേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.