തൃശ്ശൂര്‍, അയ്യന്തോള്‍ ഐ. പി. സി സഭയിലെ പി. വൈ. പി. എ അംഗങ്ങള്‍ ഡിസംബര്‍ 24- തീയ്യതി വിവിധ സ്ഥലങ്ങളില്‍ മുടിയന് പുത്രന് എന്ന ഓട്ടം തുള്ളല്‍ പരിപാടി നടത്തുകയുണ്ടായി. സുവിശേഷ വിരോധികളാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, വ്യത്യസ്ത രീതിയില്‍ സുവിശേഷം അറിയിക്കുന്ന ഈ പരിപാടിയിലൂടെ ധാരാളം പുതിയ നിയമ പ്രതികളും, ‘സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം’ എന്ന സുവിശേഷ ലഘുലേഖയും വിതരണം ചെയ്യുവാന്‍ കഴിഞ്ഞതായി പി. വൈ. പി. എ സെക്രെട്ടറി ഡോ. മനോജ് അറിയിച്ചു. ഓട്ടം തുള്ളല്‍ അവതരിപ്പിച്ചതിനോടൊപ്പം ഈ രംഗങ്ങള്‍ അഭിനയിച്ചു കാണിക്കുകയും ചെയ്തത് ഏറെ അകര്ഷണീയമായി. ഈ പ്രത്യേക പരിപാടിയിലെ മുഖ്യ കഥാപാത്രമായ തുള്ളല്‍ക്കാരനായി റോയി തോമസ് വേഷമിട്ടു. കൂടാതെ ലിബിന് ഇസ്ലിന്‍, എബിന് തോമസ്, സിബിന് ചാലിശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.,ഷാരോണ്‍ സാം, ശിവോണ്‍ സാം, ഹിന്‍സ് ബെന്നി, ഗോഡലി അച്ചന്ക്കുഞ്ഞ്. ജെന്സന് ജയന് ഹാരി ബെന്നി എന്നിവരും ഈ പരിപാടിയിലെ അഭിനേതാക്കളായിരുന്നു. പാസ്റ്റര്‍ , ജോബി കെ. വര്‍ഗീസ്, ടോണി ഡി. ചെവൂക്കാരന് എന്നിവര്‍ വചന സന്ദേശം നല്‍കുകയും, പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു . https://www.youtube.com/watch?v=sGBLRNWU16U
പി. വൈ. പി. എ അയ്യന്തോള്‍ അവതരിപ്പിച്ച ‘മുടിയന് പുത്രന്- ഓട്ടം തുള്ളല്‍’ വന്‍ വിജയം
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.