ഓക്ക്ലന്‍ഡ്: ലോകം പുതുവര്‍ഷം ആഘോഷിച്ചു തുടങ്ങി. 2015 ജനുവരി ഒന്നിലെ സൂര്യന് ആദ്യമായി ന്യൂസിലന്‍ഡില്‍ ഉദിച്ചുയര്‍ന്നു. ലോകത്തിലാദ്യം നേരം പുലരുന്നത് ഇവിടെയാണ്.
ഇന്ത്യന്‍ സമയം 5:30 ന് ആണ് ലോകത്ത് പുതുവര്‍ഷ സൂര്യന് ആദ്യമായുദിച്ചത്. ലോകത്തിന്റെ കിഴക്കന്‍ രാജ്യങ്ങളിലാണ് എല്ലാ വര്‍ഷവും ആദ്യം പുതുവര്‍ഷമെത്തുക.
ന്യൂസിലന്‍ഡും ഫിജിയുമാണ് ലോകത്ത് ആദ്യമായി പുതുവര്‍ഷത്തിലേക്ക് കടന്നത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലും പുതുവര്‍ഷം പിറന്നു.
ഡിസംബറിലെ നനഞ്ഞ കാലാവസ്ഥയ്ക്കും ന്യുസിലന്ഡിലെ ജനങ്ങളുടെ പുതുവര്ഷാവേശത്തെ തണുപ്പിക്കാനായില്ല എന്നാണ് ഓക്ക്ലന്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്‍ഡ് തലസ്ഥാനമായ ഓക്ക്ലന്ഡിന്റെ ലാന്‍ഡ്മാര്‍ക്കായ സ്കൈ ടവറിലെ ഭീമന് ക്ലോക്ക് 12 മണി കാണിച്ചതോടെ പുതുവര്ഷാവേശം അണപൊട്ടി. വെടിക്കെട്ടോടെയാണ് ന്യൂസിലന്‍ഡ് ജനത 2015 നെ വരവേറ്റത്.
ഓസ്ട്രേലിയയിലെ സിഡ്നി തുറമുഖത്തും വമ്പന്‍ വെടിക്കെട്ടാണ് നടന്നത്്. അര്‍ധരാത്രിയിലെ വെടിക്കെട്ട് കാണാന്‍ ഏകദേശം 16 ലക്ഷം പേരാണ് ഇവിടെ തടിച്ചുകൂടിയത്.(മാതൃഭൂമി)