ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ഉണ്ടായ കല്ലേറ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന റിപ്പോര്‍ട്ടുകളും തൃശ്ശൂരെയും മലപ്പുറത്തെയും പള്ളികള്‍ക്കുനേരെ കല്ലേറ് ഉണ്ടായതിനെക്കുറിച്ചും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചിട്ടുള്ളത്.(മാതൃഭൂമി)
പള്ളികള്‍ക്കുനേരെ കല്ലേറ്; ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.