ഗയയില്‍ ക്രിസ്തീയ മതം സ്വീകരിച്ചവര്‍ പോലീസിന്റെ സംരക്ഷണം തേടി. തങ്ങള്‍ക്ക് ഭീഷണിയുള്ളതായി ക്രിസ്തീയ മതം സ്വീകരിച്ച 40ഓളം 'മഹാദളിത്' അംഗങ്ങള്‍ അധികൃതര്‍ക്ക് പരാതി നല്കി. ഹിന്ദു മതത്തിലേക്ക് തിരികെയെത്താന്‍ പലരും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 40 ഓളം പേര് കഴിഞ്ഞ ദിവസം ഗ്രാമത്തില്‍ എത്തി അക്രമം നടത്തിയതിനെ തുടര്‍ന്നാണ് പരിവര്‍ത്തനം നേടിയവര്‍ പോലീസിനെ സമീപിച്ചത്.
ബി.ജെ.പി, ആര്.എസ്.എസ്, ബജറംഗ്ദള് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് ക്രിസ്തീയ മതം സ്വീകരിച്ച മഹാദളിത് വംശജര്‍ പരാതി ഉന്നയിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ ക്രിസ്തീയ മതം സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഘര്‍ വാപസി രാജ്യത്ത് ശക്തമായ സാഹചര്യത്തില്‍ ഗയയില്‍ 42 ഹിന്ദുക്കള്‍ ക്രിസ്തീയ മതം സ്വീകരിച്ചത് ആര്.എസ്.എസ് നേതൃത്വങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. തുടര്‍ന്ന് പല വാഗ്ദാനങ്ങളും നല്കി പരിവര്‍ത്തനം നേടിയവരെ തിരികെ ഹിന്ദുമതത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് വിവിധ സംഘടനകള്‍ ഭീഷണിയുമായി രംഗത്ത് വന്നത്.
ഹിന്ദു മതത്തില്‍ തിരികെ എത്തിയാല്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വാഗ്ദാനവും ലഭിച്ചിരുന്നതായി പരിവര്‍ത്തനം നേടിയവര്‍ പറയുന്നു. വാഗ്ദാനം നിരസിച്ചപ്പോള്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നും, ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലെന്നും ഭീഷണി മുഴക്കി.(മംഗളം )
-