മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചു അറസ്റ്റ്ചെയ്ത ക്രിസ്ത്യന്‍ ദമ്പതികളെ പൊലീസ് ഉപാധികളോടെ വിട്ടയച്ചു.ചെന്നൈ സ്വദേശികളായ ദമ്പതികള്‍ വില്‍സണ്‍, രഷ്മിത എന്നിവരാണ് ഇന്‍ഡോറില്‍ അറസ്റ്റിലായത്. ഘാര്ഗോന് ജില്ലയിലെ ഗോഗന്വാ ഗ്രാമത്തിലെ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന കേസിലാണ് അറസ്റ്റ്. മതംമാറുന്നതിന് ഓരോരുത്തര്‍ക്കും5000 രൂപ ക്രിസ്ത്യന്‍ ദമ്പതികള്‍ വാഗ്ദാനം നല്കികയതായി പൊലീസ് പറയുന്നു.പ്രതികള്‍ നിര്‍ബന്ധിച്ച് ആരെയും മതം മാറ്റിയിട്ടില്ലെന്നു പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നു തെളിഞ്ഞാല്‍ ഇവര്‍ക്ക് ഏഴുവര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്നു എസ.പി അമിറ്റ് കുമാര്‍ സിംഗ് മാധ്യമങ്ങളെ അറിയിച്ചു.ആരാധന സ്ഥലത്ത് ആടിനെ അറുത്തു നല്കി ഭക്ഷിക്കുവാന്‍ നിര്ബന്ധിച്ചുഎന്നും ഗ്രാമീണര്‍ മൊഴി നല്കി.
രണ്ടു ദിവസം മുന്‍പ് യുനൈറെഡ് ക്രിസ്ത്യന്‍ കൌന്സില് സെക്രട്ടറി ജോസ് മാത്യു നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചു റെത്ലം ജില്ലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിന്നു.