മെല്‍ബണ്‍: വിക്ടോറിയ സ്കൂള്‍ ഓഫ് ലാംഗ്വേജ് മലയാളം ഭാഷയെ സിലബസില്‍ ഉള്‍പ്പെടുത്തി. കുട്ടികള്‍ക്ക് ഇതോടെ മലയാളം പഠിക്കുന്നതിനും വിസിഇയ്ക്ക് മെറിറ്റ് പോയിന്റ് നേടാനും സാധിക്കും. ആദ്യത്തെ മലയാളം പഠന കേന്ദ്രം എപ്പിങിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. എപ്പിങ്ങില്‍ 1 മുതല്‍ 10 വരെ ക്ലാസുകള്‍ നടക്കുന്നു.
രണ്ടാമത്തെ സെന്റര്‍ ഡാണ്ടിനോങിനടുത്തുള്ള ഹാംപ്റ്റന് പാര്‍ക്ക് സെക്കണ്ടറി കോളേജില്‍ 2015 അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗ്രേഡ് 1-6 ലേയ്ക്ക് ആണ് ഹാംപ്റ്റന് പാര്‍ക്ക് സെന്റെറില്‍ ആദ്യം പ്രവേശനം ആരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മുതിര്‍ന്ന ക്ലാസുകള്‍ ആരംഭിക്കും.
മെല്‍ബണ്‍ വടക്ക്-കിഴക്ക് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണിത് രണ്ടാമത്തെ സെന്റര്‍ തുടങ്ങുന്നത്. എല്ലാ ശനിയാഴ്ച്ചയും രാവിലെ 9.00 മുതല്‍ 12.20 വരെയാണ് ക്ലാസുകള്‍. വിസിഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് $85. ബാക്കി തുക ഗവണ്മെന്റ് ഫണ്ടിംഗ് മുഖാന്തരം ആണ് ലഭിക്കുന്നത്. വിക്ടോറിയ സ്കൂള്‍ ഓഫ് ലാംഗ്വേജ് ട്രെയിനിങ് ലഭിച്ച അധ്യാപകര്‍ ആണ് പഠിപ്പിക്കുന്നത്. സ്കൂളുകളില്‍ ഫ്രഞ്ച്, ഇറ്റാലിയന്‍ മുതലായ ഭാഷകള്‍ പഠിക്കുന്നതുപോലെ മലയാളവും പഠിച്ചു മെറിറ്റ് പോയിന്റ്കള്‍ നേടാം. ഭാവിയില കൂടുതല്‍ സെന്ററുകള്‍ തുടങ്ങും.
വിക്ടോറിയന്‍ സ്കൂള്‍ ഓഫ് ലാംഗ്വേജ് മുഖ്യ സ്കൂളില്‍ പഠിക്കാന്‍ സാധിക്കാത്ത ഭാഷകള്‍ പഠിക്കുന്നതിന് സൗകര്യം ചെയ്ത് നല്‍കുകയാണ് ചെയ്യാറുള്ളത്. വിദൂര വിദ്യാഭ്യസ രീതിയിലാണ് കോഴ്സുകള്‍ നല്‍കുന്നത്.