ഘര്‍വാപ്പസിയെക്കുറിച്ച് സക്കറിയ പ്രതികരിക്കുന്നു;‘പാവം നരേന്ദ്ര മോദി !’

Voice Of Desert 10 years ago comments
ഘര്‍വാപ്പസിയെക്കുറിച്ച് സക്കറിയ  പ്രതികരിക്കുന്നു;‘പാവം നരേന്ദ്ര മോദി !’

 

"മനുഷ്യജീവികളുടെ പല ദൗര്‍ബല്യങ്ങളും മൗഢ്യങ്ങളും അവരുടെ മനുഷ്യാവകാശം കൂടിയാണ്. അതിനാല്‍ മതപരിവര്‍ത്തനം എത്രമാത്രമൊരു പമ്പരവിഡ്ഢിത്തമാണെങ്കിലും അതിനുള്ള സ്വാതന്ത്ര്യം അലംഘനീയമാണ്.

അതേസമയം പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ കാപട്യം നിറഞ്ഞ പ്രേരിപ്പിക്കലുകളിലൂടെയോ മതപരിവര്‍ത്തനം നടക്കുമ്പോള്‍ അത് അപലപനീയവും കുറ്റകരവുമായ മനുഷ്യാവകാശലംഘനമല്ലാതെ മറ്റൊന്നുമല്ല.

പുനര്‍മതപരിവര്‍ത്തനം ഇവയിലെല്ലാം ആഭാസമായ ഒന്നാണ്. പല്ലില്‍ കുത്തി മണപ്പിയ്ക്കുന്നതുപോലെയുള്ള ഒരു വൃത്തികേട്. അത്തരമൊരു ജീര്‍ണ്ണതയ്ക്ക് വ്യക്തികളെ ഇരയാക്കുന്ന വര്‍ഗീയവാദികള്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. മതം പ്രതിനിധീകരിക്കുന്നത് ആധ്യാത്മികതയെയും ഈശ്വരനെയുമാണെന്ന വാദം അംഗീകരിച്ചാല്‍, ഈ രണ്ടിനെയും ഒറ്റയടിയ്ക്ക് മാലിന്യം പൂശുന്ന കുതന്ത്രമാണ് പുനര്‍മതപരിവര്‍ത്തനം.

സംഘപരിവാരം നടത്തുന്ന പുനര്‍മതപരിവര്‍ത്തന പ്രഹസനത്തില്‍ ഒരു ചോദ്യം ബാക്കിനില്‍ക്കും. ഹിന്ദുമതത്തിലെ ഏത് ജാതിയിലേക്കാണ് അവര്‍ പരിവര്‍ത്തനത്തിനിരയാക്കുന്നവരെ ചേര്‍ക്കുന്നത്? ജാതിയില്ലാത്ത ഒരു ഹിന്ദു വ്യവസ്ഥയുണ്ടോ?

മറ്റൊന്ന്: നാളെ സംഘപരിവാരത്തെപ്പോലെ ഹാലിളകിയ മറ്റേതെങ്കിലും പരിവാരം കേരളത്തിലെ ഹിന്ദുക്കളെ, അവര്‍ ഹിന്ദുക്കളല്ലാതിരുന്ന അവസ്ഥയിലേക്ക്- ബൗദ്ധര്‍, ജൈനര്‍, പ്രകൃതിമതങ്ങള്‍ തുടങ്ങിയവയിലേക്ക്-പുനര്‍മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചാലോ?

പാവം നരേന്ദ്ര മോദി! മതപരിവര്‍ത്തനത്തെയും ഒരു വ്യവസായമായി അദ്ദേഹം അംഗീകരിച്ചുവെന്ന് തോന്നുന്നു! "(കടപ്പാട്: മാതൃഭൂമി)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,424

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 483055 Website Designed and Developed by: CreaveLabs