ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ വിദേശത്തുള്ള ഏറ്റവും വലിയ റീജിനുകളിലൊന്നായ ഈസ്റ്റേണ്‍ റീജിയന്റെ വാര്‍ഷിക പൊതുയോഗവും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി ഹാളില്‍ നടന്നു. 2015-17 വര്‍ഷത്തേക്കുള്ള പുതിയ റീജിയന് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ് ഇട്ടി എബ്രഹാം, വൈ.പ്രസി. ജോണ്‍ തോമസ്, സെക്രട്ടറി കെ.വി.എബ്രഹാം, ജോ.സെക്രട്ടറി ഉമ്മന്‍ എബനേസര്‍, ട്രഷറര്‍ സാം തോമസ്.
ജോസഫ് വില്യംസ്, സാം തോമസ് എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മസാച്ചുസൈറ്റ്സ്, കണക്റ്റികട്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ, മെരിലാന്‍ഡ് എന്നീ സ്റ്റേറ്റുകളും വാഷിങ്ടണ്‍ ഡി.സിയും ഉള്‍പ്പെട്ടതാണ് ഈസ്റ്റേണ്‍ റീജിയന്. ഭാരതത്തിലും മറ്റ് വിദേശരാജ്യങ്ങളിലുമായി വിവിധ ആത്മീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം തോറും റീജിയന്റെ ചുമതലയില്‍ നടന്നു വരുന്നു.(നിബു വെള്ളവന്താനം)