കുവൈത്ത്: അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് കുവൈത്തിന്റെ 40-വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 10 മുതല്‍ 13 വരെ ആത്മമാരി 2014 നടത്തി.
കുവൈത്ത് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ആന്റ് പാരിഷ് ഹാളില്‍ വെച്ചു കെ.പി.ചെറിയാന് അധൃക്ഷത വഹിച്ച യോഗത്തില്‍ വാറന്‍ റീവ് ഉദ്ഘാടനവും നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കോമണ്‍ കൗണ്‍സില്‍ പ്രസിഡന്റ് അമ്മനുവേല് ഗരിബ് സഭയുടെ 40 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊള്ളുന്ന സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു.
വേള്‍ഡ് ഫെലോഷിപ്പ് വൈസ് ചെയര്‍മാനും ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ടുമായ ഡോ.ഡി.മോഹന്‍ മുഖൃ പ്രഭാഷണം നടത്തി തദവസരത്തില്‍ അമ്മനുവേല് ഗരിബ്, വാറന്‍ റീവ്, ഡോ.ഡി.മോഹന്‍, കെ.പി.ചെറിയാന്, കെ.പി.കോശി, എം.മാത്യൂസ്, ഫില്ലി.എം.കോശി, ഗെറ്റ്സിയേല് മോഹന്‍ എന്നിവരെ ഉപഹാരങ്ങള്നല്കി ആദരിച്ചു.
ജിജു കോശി സാഗതവും കെ.സി.ഡേവിഡ് നന്ദിയും പറഞു വി.സി.ജോണ്‍ നേതൃത്വം നല്കി. ഡിസംബര്‍ 13 ന് രാവിലെ 9 മണിമുതല്‍ 12 മണി വരെ അബ്ബാസിയ ജി.ടി.ജെ ഹാളില്‍ വെച്ചു നടന്ന വനിതാ സെമിനാറില്‍ ഗെറ്റ്സിയേല് മോഹന്‍ ക്ലാസുകള്‍ നയിക്കുകയും തങ്കമ്മ ജോണ്‍ നേതൃത്വം നല്‍കുകയും ചെയ്തു.(ഫില്ലി.എം.കോശി)