ദേശീയ ദിനാഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി

Voice Of Desert 10 years ago comments
ദേശീയ ദിനാഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി

ദോഹ: ദേശീയ ദിനാഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി. ഖത്തര്‍ ഭരണകൂടവും ജനതയും ഇന്ന് നടക്കുന്ന ദേശീയദിനാഘോഷം ഗംഭീരവും വര്‍ണാഭമക്കാനുമുള്ള തയാറെടുപ്പിലാണ്‌.അഞ്ചേകാല്‍ ലക്ഷത്തോളം ഇന്ത്യന്‍ സമൂഹമടക്കം പ്രവാസികളും ആഘോഷ പരിപാടികളില്‍ സജീവമായി പങ്കളികളാകുന്നുണ്ട്‌. വിവിധ മന്ത്രാലയങ്ങളും, സ്‌ഥാപനങ്ങളും സംഘടനകളും നിരവധി പരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്‌. മുഖ്യവേദിയായ കോര്‍ണീഷ്‌ ദീപാലംക്ര ത മാ ക്കിയതോടൊ പ്പം ദേശീയ പതാകകള്‍ക്കൊണ്ടും അലങ്കരിച്ചിട്ടുണ്ട്‌. രാവിലെ എട്ട്‌ മണിക്ക്‌ ദോഹ കോര്‍ണീഷില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡും അഭ്യാസ പ്രകടനങ്ങളും നടക്കും. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ പരിസരത്ത്‌ നിന്നാരംഭിക്കുന്ന പരേഡ്‌ പാ ര്‍ലമെന്റ്‌ സിഗ്നലിനടുത്താണ്‌ അവസാനിക്കുക. വൈകുന്നേരം നടക്കുന്ന ആഘാഷ പരിപാടികള്‍ അഞ്ച്‌ മണിക്കാരംഭിച്ച്‌ അര്‍ധരാത്രിവരെ തുടരും. സൈനിക പരേഡില്‍ ഭരണാധികാരി ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനി അഭിവാദ്യം സ്വീകരിക്കും. പിതാവ്‌ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ്‌ അബ്‌ദുല്ല ബിന്‍ ഹമദ്‌ ആല്‍ഥാനി, പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്‌ അബ്‌ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, വിവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ കോര്‍ണീഷിലത്തെുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പരേഡ്‌ കാണാനത്തെുന്നവര്‍ക്കായി ആയിരക്കണക്കിന്‌ കസേരകളാണ്‌ കോര്‍ണീഷിലെ ഗ്യാലറിയില്‍ ഒരുക്കിയത്‌. പരേഡിന്‍റെ  റിഹേഴ്‌സല്‍ വെളളിയാഴ്‌ച്ചനട ന്നിരുന്നു . രാജ്യത്തെ കെട്ടിടങ്ങളും തെരുവുകളും വീടുകളും പതാകകള്‍ കൊണ്ടും വൈദ്യതി വിളക്കുകളാലും അലങ്കരിച്ചിട്ടുണ്ട്‌. അലങ്കരിച്ച വാഹനങ്ങളാണ്‌ റോഡില്‍ ഏറെയും. ദേശീയ ദിനാഘോഷ കമ്മറ്റിയുമായി സഹകരിച്ച്‌ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്കായി വിപുലമായ പരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്‌. ഡിസംബര്‍ 18ന്‌ രാവിലെ മണി മുതല്‍ രാത്രി 10 മണിവരെ വെസ്‌റ്റ്എന്‍ഡ്‌ പാര്‍ക്ക്‌ ആംഫി തിയേറ്റര്‍, അല്‍ വക്‌റ സ്‌പോര്‍ട്‌സ് ക്‌ളബ്‌, റയ്യാന്‍ സ്‌പോര്‍ട്‌സ് ക്‌ളബ്‌, അല്‍ഖോര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്‌ എന്നിവിടങ്ങളിലാണ്‌ പരിപാടി നടക്കുക. മുസ്ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്‍റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ വൈകുന്നേരം 6.30 ന്‌ ആഫി തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യന്‍ , ശ്രീലങ്കന്‍ കമ്മ്യൂണിറ്റികളും വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥകളും ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കും.

അല്‍ വക്‌റ സ്‌പോര്‍ട്‌സ് ക്‌ളബില്‍ പാകിസ്‌ഥാന്‍, ബംഗ്‌ളാദേശ്‌ പ്രവാസി സമൂഹവും റയ്യാന്‍ സ്‌പോര്‍ട്‌സ് ക്‌ളബില്‍ ഇന്തോനോഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്‌ കമ്മ്യൂണിറ്റികളും പരിപാടികള്‍ അവതരിപ്പിക്കും. നേപ്പാളി കമ്മ്യൂണിറ്റിക്കായുളള പരിപാടി അല്‍ഖോര്‍ സ്‌പോര്‍ട്‌സ് ക്‌ളബിലാണ്‌ നടക്കുക. വിവിധ വേദികളില്‍ ഇന്ത്യ, പാകിസ്‌ഥാന്‍, ശ്രീലങ്കന്‍ വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും.
പരിപാടിയിലേക്ക്‌ പ്രവേശനം സൗജന്യമായിരിക്കുമെന്നും കുടുംബങ്ങള്‍ക്കായി പ്രത്യേകം സൗകര്യമൊരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം പി.ആര്‍. ഡയറക്‌ടര്‍ കേണല്‍ അബ്‌ദുല്ല ഖലീഫ അല്‍ മുഫ്‌ത പറഞ്ഞു. സീലൈന്‍ ബീച്ചിലെ സാന്‍ഡ്‌ ഡ്യൂണ്‍സില്‍ നിര്‍മിച്ച മണല്‍കൊണ്ടുള്ള ഭീമന്‍ ദേശീയ പതാക സീലൈന്‍ ബീച്ചില്‍ ഉയര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികളൂടെ സാന്നിധ്യത്തില്‍ അനാവരണം ചെയ്‌തു. 2,400 ചതുരശ്ര മീറ്റര്‍ നീളത്തിലാണ്‌ മണല്‍ പതാക നിര്‍മിച്ചത്‌. നാലു വേദികളിലായി 282 പരിപാടികളാണ്‌ മൊത്തം ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.

പരേഡ്‌ നടക്കുന്ന കോര്‍ണീഷിലേയ്‌ക്ക് എഴുപതു ബസ്സുകള്‍ ഉണ്ടായിരിക്കും. ഖത്തറിനെ ഭൂമിശാസ്‌ത്രപരമായും രാഷ്ര്‌ടീയമായും ഏകീകരിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ച ആധുനിക ഖത്തരിന്റെ  ശില്‍പി ശൈഖ്‌ ജാസിം ബിന്‍ മുഹമ്മദ്‌ അല്‍ഥാനി 1878 ഡിസംബര്‍ 18ന്‌ ഖത്തറില്‍ അധികാരത്തില്‍ വന്നതിന്‍റെ  സ്‌മരണക്കായാണ്‌ ഡിസംബര്‍ 18ന്‌ രാജ്യം ദേശീയ ദിനമായി ആചരിക്കുന്നത്‌.അബ്‌ദുള്‍ ഖാദര്‍ കക്കുളത്ത്‌,മംഗളം 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,472

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 484688 Website Designed and Developed by: CreaveLabs