അസംബ്ലീസ് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ്‌

Voice Of Desert 10 years ago comments
അസംബ്ലീസ് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ്‌

2015 ജൂലായ് 16 മുതല്‍ 19 വരെ ഷിക്കാഗോയില്‍ നടക്കുന്ന മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ 19 മത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡിസംബര്‍ 7 ന് ഷിക്കാഗോയിലെ ഷില്ലര്‍പാര്‍ക്കിലുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിയില്‍ നടത്തി. നാഷണല്‍, ലോക്കല്‍ കമ്മിറ്റികളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ബ്ര. ജോണി വര്‍ഗീസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ച് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ. സ്റ്റീഫന്‍സണ്‍ ഉദ്ഘാടനം ചെയ്തു.

 

പലരുടെയും സാമ്പത്തിക സഹകരണം സംരംഭത്തിന് ലഭിച്ചു. നാഷണല്‍ സെക്രട്ടറി ഫിലിപ്പ് ദാനിയേല്‍, ട്രഷറര്‍ സാബു യോഹന്നാന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ആശിഷ് ജേക്കബ്, ലോക്കല്‍ സെക്രട്ടറി രാജന്‍ എബ്രഹാം, ചില്‍ഡ്രന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ റീന രാജന്‍, പബ്ലിക്ക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ സാബു മത്തായി എന്നിവര്‍ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

 

ഷിക്കാഗോ പട്ടണത്തിന്റെ ചുറ്റുപാടുമുള്ള വിവിധ സഭകളുടെ പ്രതിനിധികളും ശുശ്രൂഷകരുമായ പാസ്റ്റര്‍ ജോസഫ് കെ. ജോസഫ്, വില്ലി എ്രബഹാം, ജോര്‍ജ് തോമസ്, സണ്ണി മാത്യു, വൈ യോഹന്നാന്‍, ബ്ര. ജോണ്‍ മത്തായി, ബ്ര. വര്‍ഗീസ് ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബ്ര. യോഹന്നാന്‍ മാത്യുവിന്റെ പ്രാര്‍ത്ഥനയോടും പാസ്റ്റര്‍ ജോര്‍ജ് സ്റ്റീഫന്‍സിന്റെ കൃതജ്ഞതയോടും ആശീര്‍വാദത്തോടും കൂടെ യോഗം അവസാനിച്ചു.

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,329

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 484757 Website Designed and Developed by: CreaveLabs