നെന്മാറ: ഗ്രേസ് ഗ്ലോബൽ ഔട്ട്റീച്ച് മിനിസ്ട്രീസിൻറെയും ഐപിസി മലബാർ മിഷൻ ബോർഡിൻറെയും ഐപിസി നെന്മാറ സെൻററിൻറയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച തയ്യൽ പരീശിലനകേന്ദ്രത്തിൻറെ ഉൽഘാടനം പവർവിഷൻ ചെയർമാൻ പാസ്റ്റർ കെ.സി.ജോൺ നിർവഹിച്ചു. പാസ്റ്റർ സാം ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജിമ്മി കുര്യാക്കോസ് ആശംസകൾ നേർന്നു. മിഷൻ ബോർഡ് സെക്രട്ടറി സുവി. സജി മത്തായി കാതേട്ട് സ്വാഗതവും ട്രഷറാർ ജയിംസ് വർക്കി നന്ദിയും പറഞ്ഞു. വയനാട് പുൽപ്പള്ളിയിലും തയ്യൽ പരീശിലനം നടക്കുന്നു. സൌത്ത് ഫ്ലോറിഡ ഐപിസി പാസ്റ്റർ കെ.സി.ജോണും കടുംബവുമാണ് പരീശിലനകേന്ദ്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നത്.(സജി മത്തായി കാതേട്ട്)
തയ്യൽ പരീശിലനകേന്ദ്രം ഉദ്ഘാടനം ചെയ്തു .
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.