ഡാളസ്: 13മതു ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 16-19 വരെ നടക്കും. പട്ടണത്തിന്റെ തിരക്കില്‍ നിന്ന് അല്പം മാറി 'നോര്‍മന്‍' പ്രദേശത്തുള്ള എംബസി സ്യൂട്ടിലാണു സമ്മേളനം. ഒരേസമയം ആയിരക്കണക്കിനു ജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന കോണ്‍ഫ്രറന്‍സ് ഹോളുകളുണ്ട്. ''മരണപര്യന്തം വിശ്വസ്തനായിരിക്കുക'' (വെളി. 2: 10). എന്നതാണു ചിന്താവിഷയം. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ദൈവദാസന്മാര് പ്രസംഗിക്കും. തിരഞ്ഞെടുക്കപ്പെട്ട ഗായകസംഘത്തിന്റെ സംഗീതശുശ്രൂഷയോടുകൂടിയാണ് എല്ലാ ദിവസവും യോഗം ആരംഭിക്കുന്നത്. സഹോദരിമാര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം യോഗങ്ങളുണ്ട്. കോണ്ഫ്രന്സില് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 405-596-0681, 832-971-3761 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 16 ന്
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.