നിലമ്പൂർ:ഐപിസി കേരളാ സ്റ്റേറ്റ് കണ്വന്ഷൻ ഡിസംബർ 3 മുതൽ 7 വരെ പാലുണ്ട ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ അനുഗ്രഹനിറവോടെ സമാപിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് കണ്വന്ഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർബാബു ചെറിയാൻ പ്രസംഗിച്ചു. തുടർന്നുള്ള രാത്രിയോഗങ്ങളിൽ പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, സാം ജോര്‍ജ്, രാജു പൂവക്കാല, ഫിലിപ്പ് പി. തോമസ്, ഷിബു നെടുവേലിൽ,സണ്ണി കുര്യൻ, വര്‍ഗീസ് ഏബ്രഹാം, കെ.ജെ. തോമസ്,സാം ദാനിയേൽ എന്നിവർ പ്രസംഗിച്ചു. ബുധനാഴ്ച പകൽ നടന്ന ശുശ്രൂഷകസമ്മേളനം സീനിയർ പാസ്റ്റർ വി.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു.പകൽയോഗങ്ങളിൽ സണ്ണി മുളമൂട്ടിൽ, എൽ.കെ .റോയി പാസ്റ്റര്‍മാരായ സി.സി എബ്രഹാം, എം.പി.ജോർജ്കുട്ടി, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സാംകുട്ടി ജോൺ, സാംകുട്ടി ചാക്കോ നിലമ്പൂർ, ജോൺ ജോർജ്, ജിമ്മി കുര്യാക്കോസ്, ഫിജി ഫിലിപ്പ്, ബിജോയ് കുര്യാക്കോസ്, സണ്ണി ജോർജ്,എം.വി.മത്തായി, മാത്യു തോമസ്,രാജു ആനിക്കാട്, സുനിൽ വേട്ടമല,സന്തോഷ് മാത്യു, ചാക്കോ ദേവസ്യാ എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന പിവൈപിഎ-സണ്ടേസ്കൂൾ സംയുക്തസമ്മേളനത്തിൽ ഇവാ. സുനിൽ മാത്യു, ഇവാ. സിനോജ് ജോർജ്, സാം കൊണ്ടാഴി എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ സംയുക്ത സഭായോഗം ഉണ്ടായിരുന്നു. പാസ്റ്റർ ബാബു ജോസഫിൻറെ നേതൃത്വത്തിൽ സ്റ്റേറ്റ് കണ്വന്ഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. സജി മത്തായി കാതേട്ട്, വിഎസ് ചാക്കോ, ജയിംസ് വർക്കി, ജോജി ഐപ്പ്, ജോർജ് തോമസ്, പാസ്റ്റർ ബാബു മഞ്ചേരി എന്നിവർ കണ്വന്ഷന് നേതൃത്വം നൽകി.
ഐപിസി കേരളാ സ്റ്റേറ്റ് കണ്വന്ഷൻ അനുഗ്രഹനിറവോടെ സമാപിച്ചു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.