തിരുവല്ല: രാജസ്ഥാനിലെ ബാഗിഡി ജനതയ്ക്ക് തിരുവചനം സ്വന്തഭാഷയിൽ സമർപ്പിച്ചു. വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിഭാഷ ചെയ്ത പുതിയ നിയമത്തിലെ 10 പുസ്തകങ്ങളാണ് ബാഗിഡി ജനതയ്ക്കായി സമർപ്പിച്ചത്. നവംബർ 29 ശനിയാഴ്ച 2 മണിക്ക് ഹനുമാൻഗഡിൽ നിരവധി സഭാശുശ്രൂഷകരെയും ക്രിസ്തീയ വിശ്വാസികളെയും സാക്ഷിയാക്കി അലക്സ് മാത്യു (സി.ഇ.ഒ., വിക്ലിഫ് ഇന്ത്യ) സമർപ്പണശുശ്രൂഷ നിർവഹിച്ചു. ബ്രദ. ദർശൻ സിംഗ് (ബ്രദറൺ അസംബ്ലി), പാസ്റ്റർ മോറിസ് (രാജസ്ഥാൻ ഇനിഷ്യേറ്റീവ് ) എന്നിവർ സന്ദേശം നൽകി. ബാഗിഡി ഭാഷയിൽ പൂർണ്ണമായി തയ്യാറാക്കിയ 2015-ലെ കലണ്ടറിന്റെ പ്രകാശനവും തദവസരത്തിൽ നടന്നു.
വിക്ലിഫ് ഇന്ത്യ പരിഭാഷകൻ ജിജി മാത്യുവിന്റെയും കുടുംബത്തിന്റെയും കഴിഞ്ഞ പത്തു വർഷങ്ങളിലെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ഈ തിരുവചനഭാഗങ്ങളുടെ തർജ്ജമ പൂർത്തീകരിക്കുവാൻ സാധിച്ചത്.