ഇത് ‘നോഹയുടെ കാലം’; ന്യായവിധി പ്രകൃതിയുടെമേല്‍ പെയ്തിറങ്ങും –രാജു മേത്ര

Voice Of Desert 10 years ago comments
ഇത് ‘നോഹയുടെ കാലം’; ന്യായവിധി  പ്രകൃതിയുടെമേല്‍ പെയ്തിറങ്ങും –രാജു മേത്ര

 

കൊടിയ ദുരുപദേശങ്ങള്‍ സഭകള്‍ക്കുള്ളില്‍ വ്യാപിക്കുന്ന,പാപ സംസ്കാരത്തില്‍ മദിച്ചുപുളയ്ക്കുന്ന ഈ അന്ത്യ കാലയളവ്‌ നോഹയുടെ കാലഘട്ടം പോലെ,ദൈവത്തിന്റെ കരം പ്രകൃതിയുടെമേല്‍ പെയ്തിറങ്ങുന്ന ദിനങ്ങളാകും.വേദപുസ്തകമെടുത്ത പലരും മണ്ണിലെ നേട്ടങ്ങള്‍ക്കായി പ്രമാണം വിട്ടു പെട്ടകത്തിന് പുറത്ത് പോകുമ്പോള്‍ “തിന്നും കുടിച്ചും” ഇരിക്കുന്നവര്‍ ന്യായവിധി യുടെ ജലപ്രളയ കാലം ഓര്‍ക്കണം.ദോഹ ശാലേം ഐ.പി.സി  സഭയുടെയും പി. വൈ.പി.എ യുടെയും ആഭിമുഖ്യത്തില്‍ നടന്ന കന്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരിന്നു പാസ്റ്റര്‍ രാജു മേത്ര.നശിച്ചു പോകുന്ന മണ്ണിലെ ഗോഫര്‍ മരം കൊണ്ട് പെട്ടകമുണ്ടാക്കിയ നോഹയുടെ ലക്‌ഷ്യം നശിച്ചു പോകുന്ന ഭൂമിയായിരുന്നില്ല;ഒരിക്കലും നശിക്കാത്ത സ്വര്‍ഗീയ നഗരമായിരിന്നു.അനീതിയും ദുഷ്ടതയും പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍ , കാലാവസ്ഥയെ കൊണ്ട് മണ്ണിനോട് കണക്കു തീര്‍ക്കുന്ന ദൈവീക ന്യായവിധിക്ക് മുന്‍പില്‍ ഭയപ്പെടണം  രാജു മേത്ര പ്രസ്താവിച്ചു .

ഇന്നത്തെ ആത്മീക സമൂഹം ഒരു യുദ്ദം നേരിടുകയാണ്.ഏതെങ്കിലും മതത്തിനെതിരെയോ, രാജ്യത്തിനെതിരെയോ അല്ല യുദ്ദം .യേശുവിന്റെ ചോരകൊണ്ട് വീണ്ടെടുപ്പു പ്രാപിച്ച ദൈവ മക്കള്‍ സാത്താനോടും അവന്റെ സംഘത്തോടും നടത്തുന്ന പോരാട്ടമാണിത് .ഈ യുദ്ദം ജയിക്കണമെങ്കില്‍ ആരാധന ഉയരണം .ആരാധനയുടെ തീ ഉയരുമ്പോള്‍ ഇരുട്ടിന്റെ ശക്തികള്‍,പ്രവര്‍ത്തികള്‍ മുട്ട് മടക്കും.
രാജു മേത്ര ഓര്‍പ്പിച്ചു. ഐ.പി.സി ശാലേം ചര്‍ച്ചിന്റെയും പി.വൈ.പി യുടെയും ആഭിമുഖ്യത്തില്‍ നവംബര്‍ 26മുതല്‍ 28വരെ വചനപ്രഘോഷണം നടന്നു. “ക്രിസ്തുവിന്‍റെ രണ്ടാം വരവും അന്ത്യ ന്യായവിധിയും” എന്ന വിഷയത്തെ ആസ്പതമാക്കിയായിരിന്നു  പ്രഭാഷണങ്ങള്‍ .വിവിധ യോഗങ്ങളില്‍ പാസ്റ്റര്‍ ബെനിസണ്‍ മത്തായി,പാസ്റ്റര്‍ എം.ജെ .ഡോമിനിക്,പാസ്റ്റര്‍ വില്‍‌സണ്‍ മത്തായി എന്നിവര്‍ അധ്യക്ഷത വഹിച്ചു. ബ്രദര്‍ രാജന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പി.വൈ.പി.എ ഗായക സംഘം പ്രെയിസ് ആന്‍ഡ്‌ വര്‍ഷിപ്പ്   ശുശ്രൂഷകള്‍ നിര്‍വഹിച്ചു . സഭാ സെക്രട്ടറി    ബ്രദര്‍ ജോര്‍ജ് വര്‍ഗീസ്‌ സ്വാഗതവും  പി.വൈ.പി.എ സെക്രട്ടറി    ബ്രദര്‍ റോജി ആന്ട്രൂസ് നന്ദിയും  രേഖപെടുത്തി.

പാസ്റ്റര്‍ വില്‍‌സണ്‍ മത്തായി 

ബ്രദര്‍ ജോര്‍ജ് വര്‍ഗീസ്‌ 

ബ്രദര്‍ റോജി ആന്ട്രൂസ് 

പി.വൈ.പി.എ ഗായക സംഘം 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,304

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 484528 Website Designed and Developed by: CreaveLabs