വിശ്വസ്ഥതയോടെ രാപകല്‍ ഭേദമന്യേ ദൈവ വേലയിലായിരിന്ന പാസ്റ്റര്‍ അനില്‍ ജോര്‍ജ് ചന്ദനപ്പള്ളി (46 ) ബൈക്ക് അപകടത്തില്‍പ്പെട്ടു നിത്യതയില്‍ പ്രവേശിച്ചു.
കൊടുമണില്‍ നിന്നും ചന്ദനപ്പള്ളിയിലേക്ക് പോകുകയായിരുന്ന അനില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പത്തനംതിട്ടയില്‍ നിന്നും കൊടുമണിലേക്ക് അയ്യപ്പ ഭക്തന്മാര് വന്ന കാര്‍ കൂട്ടിയിടിക്കുകയായിരിന്നു .കൊന്നയില്പ്പടി മുക്കില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനായിരിന്നു അപകടം.തലയ്ക്കു ഗുരുതരമായ പരുക്ക് ഏറ്റ അനിലിനെ തിരുവനന്തപുരം അനന്തപുരി ആസ്പത്ര്യയില് എത്തിച്ചുയെങ്കില്ലും രാത്രിയോടെ താന്‍ പ്രീയം വെച്ച കര്തൃ സന്നിതിയില്‍ ചേര്‍ക്കപ്പെട്ടു.ഭാര്യ ജോളി.മകന് ജോസഫ്
സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച നടക്കും.ജി.എഫ്.എ.ബി.എസ് 1997-2000 ബാച്ചില്‍
വേദ പഠനം പൂര്‍ത്തികരിച്ച ഈ കര്ത്രുദാസന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ട വാക്കുകള്‍ ചുവടെ ചേര്‍ക്കുന്നു:
“ EVERY PEOPLE SHOULD ENJOY THE PRESENCE OF ALMIGHTY GOD IN EVERY ASPECTS OF LIFE. THAT IS IN BODY, SOUL AND IN SPIRIT. THAT IS NOT ONLY IN THIS WORLD BUT ALSO IN HEAVEN. FOR THIS I SUBMIT MY LIFE AND EVERYTHING TO MY GOD AND TO HIS WILL.”
ദുഖത്തില്‍ ആയിരിക്കുന്ന കുടുംബത്തെ പ്രാര്‍ത്ഥനയില്‍ ദയവായി ഓര്‍ക്കുക.(കെ.ബി.ഐ)