ചെന്നൈ: അമേരിക്കന്‍ യാത്രയ്ക്ക് ആവശ്യമായ വിസ നിബന്ധനകളില്‍ യു.എസ്. കോണ്‍സുലേറ്റ് ഇളവ് ഏര്‍പ്പെടുത്തുന്നു. നേരത്തേ വിസ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കുമ്പോള്‍ അഭിമുഖത്തിന് ഹാജരാകണമെന്നുള്ള നിബന്ധനയാണ് കോണ്‍സലേറ്റ് പ്രധാനമായും ഒഴിവാക്കുന്നത്. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെയും 80 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരെയും അഭിമുഖത്തിനു നേരിട്ട് ഹാജരാകുന്നതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
വിസ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനും ജനങ്ങള്‍ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് യു.എസ്. കോണ്‍സലേറ്റ് പ്രധാന പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് ചെന്നൈ കോണ്‍സലര്‍ ചീഫ് ലോറന്‍സ് മയ്ര്! പറഞ്ഞു. 2008 ജനവരി ഒന്നിനുശേഷം വിസ ലഭിച്ചിട്ടുള്ളവര്‍ വീണ്ടും വിസയ്ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
തിരക്കുള്ള സീസണില്‍ യാത്ര ഒഴിവാക്കി വിസയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. വിസ അഭിമുഖത്തിന് അനുവദിച്ചിരിക്കുന്ന സമയത്തിന് 15 മിനിറ്റ് നേരത്തേ മാത്രം ചെന്നൈയിലെ കോണ്‍സലേറ്റില്‍ എത്തിയാല്‍ മതിയാകുമെന്നും ലോറന്‍സ് മെയ്ര്! പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പെടെ 1,100 പേരെയാണ് ചെന്നൈ കോണ്‍സുലേറ്റില്‍ ഒരുദിവസം വിസാ അഭിമുഖം നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍1, എച്ച് 1ബി വിസകള്‍ക്കുള്ള അപേക്ഷ ലഭിക്കുന്ന കോണ്‍സലേറ്റ് ചെന്നൈയിലേതാണ്. ചെന്നൈ കോണ്‍സലേറ്റില്‍ 30 മിനിറ്റിനുള്ളില്‍ വിസ നടപടി പൂര്‍ത്തിയാക്കാറുണ്ട്. അഭിമുഖം കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ 95 ശതമാനം പേര്‍ക്കും വിസ അനുവദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സപ്തംബര്‍ 30-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചെന്നൈ യു.എസ്. കോണ്‍സലേറ്റില്‍ നിന്ന് 21,000 വിദ്യാര്‍ഥി വിസകള്‍ അനുവദിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 43 ശതമാനം കൂടുതലാണിത്. എട്ട് ശതമാനം വര്‍ധനയോടെ 40,000 എച്ച്.വണ്‍ ബി വിസ അനുവദിച്ചു. അഭിമുഖത്തിന് ഇളവ് അനുവദിച്ചതിന്റെ പ്രയോജനം 13,500 പേര്‍ക്ക് ലഭിച്ചു. 2.42 ലക്ഷം നോണ്‍ എമിഗ്രന്റ് വിസ അപേക്ഷകള്‍ ഇക്കാലയളവില്‍ ചെന്നൈ കോണ്‍സലേറ്റ് പരിഗണിച്ചു. (മാതൃഭൂമി)