ഈ മണ്ണില്‍ എരിഞ്ഞടങ്ങിയ അമ്മ......മക്കളോട്

Voice Of Desert 10 years ago comments
ഈ മണ്ണില്‍ എരിഞ്ഞടങ്ങിയ അമ്മ......മക്കളോട്

മക്കളെ ,

നിങ്ങള്‍ എല്ലാം എത്ര ധന്യരായിരിക്കുന്നു എന്നത് എനിക്ക് വളരെ സന്തോഷം നല്‍കുന്ന കാര്യമാന്നു....

ദൈവത്തിനു വേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ളവര്‍ ജനിക്കാനിരിക്കുന്നതേ ഉള്ളുവെന്നു ഞാന്‍ അന്നു കേട്ടിട്ടുണ്ടാരുന്നു...

ഇന്നു നിങ്ങളില്‍ ചിലരെങ്കിലും അവിടുത്തേക്ക്‌ വേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്യ്ന്നവാരനെന്നു ഞാന്‍ കരുതുന്നു....

എനിക്ക് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല...

ഞാന്‍ ചെറുപ്പത്തിലെ രോഗി ആരുന്നു...

വൈദ്യന്‍ മാര്‍ എല്ലാം കൈവിട്ട അവസ്ഥയില്‍ ഞാന്‍ അവിടുത്തെ മാത്രം ആശ്രയിച്ചു പ്രാര്‍ഥിച്ചു...

മരണത്തിന്‍റെ വായില്‍ നിന്നും എന്‍റെ പിതാവായ ദൈവം എന്നെ വലിച്ചെടുത്തു....

അവിടുന്നു തന്ന ആയുസ്സും ആരോഗ്യവുമായി ഞാന്‍ പ്രാര്‍ത്ഥന കൂടി വരവുകളില്‍ സംബന്ധിച്ചു...

അങ്ങനെ ഇരിക്കെ ഞങ്ങളുടെ കൊച്ചു കൊച്ചു സ്വതന്ത്ര കൂട്ടായ്മകള്‍ എല്ലാം കൂടി ചേര്‍ന്നു  ഒരു കുടകീഴില്‍ അണി നിരന്നു....അതു 1914 ലില്‍

ഞങ്ങള്‍ അതിനു അസ്സംബ്ലീസ് ഓഫ് ഗോഡ് എന്ന് പേരിട്ടു...

നിങ്ങള്‍ക്ക് തോന്നും ഞാന്‍ ആ കൂട്ടായ്മയില്‍ ഒരു പ്രധാന ആളാരുന്നെന്നു..അല്ലെ..അല്ല...

ഞാന്‍ അതി സാധാരണ അംഗം മാത്രം...

പക്ഷെ ഞങ്ങള്‍ എല്ലാവരും ഒരു കാര്യം പ്രാര്‍ത്ഥിച്ചു

കര്‍ത്താവേ ...അങ്ങു എവിടെ പോകുവാന്‍ പറയുമോ അവിടേക്ക്....തന്നെ ഞങ്ങള്‍ പോകാം....

അങ്ങു പോകേണ്ട ഇടം ഒന്ന് പറഞ്ഞാല്‍ മാത്രം മതീന്നു....

അബ്രഹാം.........ഇറങ്ങി തിരിച്ച പോലെ ഞങ്ങള്‍ കൂട്ടത്തോട് യാത്ര തുടങ്ങി..

ഒറ്റ വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ..........

പറ്റുന്നിടത്തൊക്കെ എത്തി ചേര്‍ന്നു.......

 

ഞാന്‍ സഹോദരിമാരുടെ കൂട്ടായ്മയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണു എനിക്കു ഇന്ത്യ  എന്ന പേരു കിട്ടിയത്...

ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു...

എന്‍റെ സ്നേഹിതര്‍ എന്നെ വിലക്കി...

അവരെ കുറ്റം പറയില്ല ഞാന്‍....

അവര്‍ പറഞ്ഞു നിനക്ക് വയ്യാത്തത് അല്ലെ....

അവിടെ പോയാല്‍.......

അതാരുന്നു അവരുടെ വിലക്കിനു കാരണം...

എനിക്കതൊന്നും കേട്ടതായി പോലും ഭാവിക്കാന്‍ പറ്റില്ലാരുന്നു....

അത്രയ്ക്ക് ഉണ്ടാരുന്നു എന്‍റെ നിയോഗത്തെ കുറിച്ചുള്ള തീ എന്‍റെ ഉളില്‍...

 

ഞാന്‍ ഒടുവില്‍ കപ്പല്‍ കയറി....

ഇന്ത്യയില്‍ എത്തുന്ന ആദ്യ അസ്സംബ്ലീസ് ഓഫ് ഗോഡ് പ്രവര്‍ത്തകയാണ് എന്നതു ഓര്‍ക്കുമ്പോള്‍ അഭിമാനം ഉണ്ട്....

ഇവിടെ 12 വര്‍ഷം ഞാന്‍ ജീവിച്ചു .....ഈ മണ്ണില്‍ പ്രവര്‍ത്തിച്ചു...കൊച്ചു കൊച്ചു തുടക്കങ്ങളില്‍; പങ്കാളി ആയി....

ഒടുവില്‍ അന്നു നവംബര്‍ 27 നു എന്നെ പിതാവ് അവിടുത്തെ അരികിലേക്ക് വിളിച്ചു അപ്പോള്‍ ഞാന്‍ മാവേലിക്കരയില്‍ ആയിരുന്നു...28 നു എന്നെ അവിടെ ഉള്ള ഭക്തരെല്ലാം കൂടി ചേര്‍ന്ന് എന്‍റെ ശരീരം ഇവിടെ എന്‍റെ കര്‍മ ഭൂമിയില്‍ മറവു ചെയ്തു .....

ഇപ്പോള്‍ ഞാന്‍ ആരംഭിച്ച തുടക്കത്തിനു 100 വയസാകുന്നു.....

ഈ നൂറാം വര്‍ഷം നിങ്ങള്‍ എന്തു എന്‍റെ പിതാവിന്‍റെ ഇഷ്ടത്തിനായി ചെയ്യും.....

 

എന്താരിക്കണം......

നടപ്പിലാക്കുവാന്‍ കഴിയുന്നവ പറഞ്ഞാലും...

ഈ അമ്മയുടെ ചുവടുകള്‍ക്കു പിന്നില്‍ നിങ്ങള്‍ നടന്നു തുടങ്ങുന്നെങ്കില്‍ അത് പറയൂ...

ഒറ്റക്കും കൂട്ടായും നമുക്കും ചിലതു ചെയ്യാം....

മനസു തുറക്കൂ......

അഭിപ്രായങ്ങള്‍ പ്രാര്‍ത്ഥനയോടു മാത്രം എഴുതൂ..( ഷാജൻ ജോൺ ഇടയ്ക്കാട്)

 

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,561

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 485699 Website Designed and Developed by: CreaveLabs