ഏജി ശതാബ്ദി സമ്മേളനം ജനുവരി 24 ന് ഷാജൻ ജോൺ ഇടയ്ക്കാട്(മീഡിയ കണ്‍വീനർ)

Voice Of Desert 10 years ago comments
ഏജി ശതാബ്ദി സമ്മേളനം ജനുവരി 24 ന് ഷാജൻ ജോൺ ഇടയ്ക്കാട്(മീഡിയ കണ്‍വീനർ)

പുനലൂർ: ഏജി മലയാളം ഡിസ്ട്രിക്ട് കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രത‍്യേക ശതാബ്ദി സമ്മേളനം ജനുവരി 24 നു 2-5 വരെ പുനലൂർ കണ്‍വന്‍ഷൻ ഗ്രൗ­ണ്ടിൽ നടക്കും. ലോകമെങ്ങുമുള്ള ഏ.ജി മലയാളി സഭകളിൽ നിന്നും അയ്യായിരത്തിലധികം പേർ സമ്മേളനത്തിൽ സംബന്ധിക്കും. ഗള്‍ഫ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങിൽ നിന്നുള്‍പ്പെടെയുള്ള സഭാശുശ്രൂഷകരും വിവിധ പെന്തെക്കോസ്ത് സഭാനേതാക്കന്മാരും ഭാരതത്തിലെ ഏജിയുടെ പ്രധാന പ്രവര്‍ത്തകരും സന്ദേശങ്ങൾ നല്‍കും. എ.ജി.യുടെ 100 വര്‍ഷത്തെ ചരിത്രമടങ്ങിയ വീഡിയോ പ്രദര്‍ശനം, ചരിത്ര അവലോകനം എന്നിവ പരിപാടികളുടെ ഭാഗമായുള്ള  ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതലയിൽ നടപ്പിലാക്കുന്ന ശതാബ്ദി സമ്മേളനക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സമ്മേളനത്തിൽ നടക്കും. സാമ്പത്തികക്ലേശം അനുഭവിക്കുന്നവര്‍ക്കുള്ള സൗജന‍്യ ഡയാലിസി­സ് യൂണിറ്റിന്റെ ഉദ്ഘാടനം സമ്മേളനത്തിൽ നടക്കും. പത്ത് വീടുകളുടെ നിര്‍മ്മാണം. 100 വിദ‍്യാര്‍ഥികള്‍ക്കു വിദ‍്യാഭ‍്യാസസഹായം, 100 വിധവമാര്‍ക്കു ഡബ്ബ‍്യൂഎംസിയുടെ ചുമതലയിൽ സാമ്പത്തിക സഹാ­യം. അഞ്ച് ആശുപത്രികളിൽ ഉച്ചഭ­ക്ഷ­ണം എന്നിവ ചാരിറ്റി ഡിപ്പാർ­ട്ട്മെന്റിന്റെ നേതൃത്വത്തിൽ  നടക്കു­മെന്ന് ചാരിറ്റി ഡയറക്ടർ ബ്രദർ ജോര്‍ജ് ഏബ്രഹാമും കണ്‍വീനർ പാസ്റ്റർ പി. ബേബിയും അറിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ജനുവരി ആറിനു വാക‍്യമെഴു­ത്തുമത്സരം നടക്കും. ജനുവരി 19-25 ഞായറാഴ്ച വരെ നടക്കുന്ന ജനറൽ കണ്‍വന്‍ഷന്റെ എല്ലാ സെഷനുകളും പെന്തെക്കോസ്തു വിശ്വാസത്തെയും ജീവിതത്തെയും പ്രതിപാദിക്കുന്ന യോഗങ്ങളായിരിക്കും. സഭയുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന സുവനീറും ശതാബ്ദി സമ്മേളനത്തിൽ പ്രകാശനം ചെയ്യും.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,300

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 485710 Website Designed and Developed by: CreaveLabs